Connect with us

Educational News

കൂളായി പരീക്ഷാ ഹാളിലേക്ക്

Published

|

Last Updated

  • ഓരോ വിഷയത്തിലും പഠിച്ച പാഠങ്ങളിലെ പ്രധാന ആശയങ്ങൾ അടുക്കും ചിട്ടയോടും കൂടി മനസ്സിൽ ക്രമപ്പെടുത്തുക.
  • അവസാന നിമിഷം പുതുതായി ഒന്നും പഠിക്കാതിരിക്കുകയാണ് നല്ലത്. അങ്ങനെ വന്നാൽ പഠിച്ച കാര്യങ്ങളിൽ ആശയക്കുഴപ്പം വരാൻ സാധ്യതയുണ്ട്.
  • ആത്മവിശ്വാസം വർധിപ്പിക്കുന്നതിലും അമിതമായ ഉത്കണ്ഠകൾ ഒഴിവാക്കുന്നതിലുമാണ് ഇനി ശ്രദ്ധിക്കേണ്ടത്.
  • എളുപ്പത്തിൽ ദഹിക്കുന്ന ഭക്ഷണം തിരഞ്ഞെടുക്കുക.
    രാത്രിയിൽ ആവശ്യത്തിലധികം ഭക്ഷണം കഴിക്കുന്നില്ലെന്ന് ഉറപ്പു വരുത്തുക. പഴങ്ങൾക്കും പച്ചക്കറികൾക്കും കൂടുതൽ സ്ഥാനം നൽകുക.
  • ധാരാളം വെള്ളം കുടിക്കുക. കുടിക്കാനുള്ള വെള്ളം നിറച്ച പാത്രം പഠനമുറിയിൽ തന്നെ സൂക്ഷിക്കുക.
  • ഉറക്കിന്റെ കാര്യത്തിൽ വിട്ടു വീഴ്ച ചെയ്യരുത്. ആവശ്യത്തിന് ഉറങ്ങിയിട്ടില്ലെങ്കിൽ അത് പരീക്ഷാ ഹാളിൽ പ്രയാസം സൃഷ്ടിക്കും.

[irp]

പരീക്ഷാ ഹാളിൽ

  • പരീക്ഷാ ഹാളിൽ ഉപയോഗിക്കാനുള്ള ഹാൾ ടിക്കറ്റ് അടക്കമുള്ള എല്ലാ സാധനങ്ങളും തലേന്ന് രാത്രി തന്നെ ഒരുക്കിവെച്ച് പരീക്ഷക്ക് അരമണിക്കൂർ മുമ്പ് തന്നെ സ്കൂളിലെത്തുക.
  • പത്ത് മിനുട്ട് മുമ്പ് വായനയൊക്കെ നിർത്തി മനസ്സിനെ ഏകാഗ്രമാക്കി ഹാളിൽ പ്രവേശിക്കുക.
  • ഉത്തരപേപ്പർ കൈയിൽ കിട്ടിയാൽ രജിസ്റ്റർ നന്പർ അടക്കമുള്ള രേഖപ്പെടുത്തലുകളെല്ലാം യഥാസമയം നടത്തുക.
  • Cool of Time എന്നത് പരീക്ഷാഹാളിന്റെ അന്തരീക്ഷവും ചോദ്യപേപ്പറും ഉത്തരക്കടലാസും ഒക്കെയായി മനസ്സിനെയും ശരീരത്തെയും പൊരുത്തപ്പെടുത്താനുള്ള സമയമാണ്.
  • Cool of Time ൽ ചോദ്യ പേപ്പറിലൂടെ ഒരു ഓട്ട പ്രദക്ഷിണം നടത്തി ചോദ്യങ്ങൾക്ക് ഉത്തരമെഴുതാനുള്ള ആത്മവിശ്വാസം ഊട്ടിയുറപ്പിക്കുക.
  • ഉത്തരക്കടലാസ് ആകർഷകമാക്കാൻ കഴിയുന്നതൊക്കെ െചയ്യുക. (ഇടത് വലത് ഭാഗങ്ങളിൽ മാർജിൻ ഇടൽ).
  • പുതിയ ചോദ്യങ്ങൾക്കുള്ള ഉത്തരം കഴിയുമെങ്കിൽ പുതിയ പേജിൽ തുടങ്ങണം.
  • ഉത്തരങ്ങൾ കുത്തിനിറക്കാതെ വരികൾക്കിടയിലും വാക്കുകൾക്കിടയിലും വേണ്ട അകലം നിലനിർത്തുക.
  • കൈയക്ഷരം ആകുന്നത്ര മെച്ചപ്പെടുത്താൻ ശ്രദ്ധിക്കുക.
  • എളുപ്പമുള്ള ചോദ്യങ്ങൾക്ക് ആദ്യമാദ്യം ഉത്തരം എഴുതുക.
  • മാർക്ക് അനുസരിച്ച് മാത്രം ഉത്തരങ്ങൾ ചുരുക്കുകയോ വിപുലപ്പെടുത്തുകയോ ചെയ്യുക.
  • അറിയാത്ത ഉത്തരങ്ങൾ ചിന്തിച്ച് സമയം പാഴാക്കാതിരിക്കുക.
  • ഒറ്റ ചോദ്യങ്ങളും ഒഴിവാക്കാതെ എല്ലാ ചോദ്യങ്ങൾക്കും കഴിവതും ഉത്തരം നൽകുക.
  • നിശ്ചിത സമയത്തിന് പത്ത് മിനുട്ടെങ്കിലും മുന്പ് ഉത്തരമെഴുതി തീർത്ത് ഉത്തരക്കടലാസ് പരിശോധിക്കുക.
  • പരീക്ഷാ ഹാളിൽ മാന്യതയും മര്യാദയും പുലർത്തുക.

    പരീക്ഷ കഴിഞ്ഞാൽ

  • എഴുതിക്കഴിഞ്ഞ പരീക്ഷയുടെ ചോദ്യവും എഴുതിയ ഉത്തരങ്ങളും തലനാരിഴ കീറി പരിശോധിച്ച് ടെൻഷനടിക്കാതിരിക്കുക.
  • പരീക്ഷ കഴിഞ്ഞാലുടൻ എന്തെങ്കിലും വിനോദങ്ങളിൽ ഏർപ്പെട്ട് കുറച്ച് സമയം Relax ചെയ്യുക.
---- facebook comment plugin here -----

Latest