Connect with us

Gulf

എമിറേറ്റ്സ് ടിക്കറ്റുകള്‍ മാറ്റിനല്‍കും

Published

|

Last Updated

ദുബൈ | 2020 മാര്‍ച്ച് 31 വരെ എല്ലാ ടിക്കറ്റുകള്‍ക്കും “എഴുതിത്തള്ളല്‍” നയം ബാധകമാക്കുമെന്ന് ദുബൈ എമിറേറ്റ്സ് എയര്‍ലൈന്‍സ് അറിയിച്ചു. ഫീസ് ഈടാക്കാതെ ഉപഭോക്താക്കള്‍ക്ക് അവരുടെ യാത്രാദിവസ മാറ്റം അനുവദിക്കും. 11 മാസ തീയതി പരിധിക്കുള്ളില്‍ ഒരേ ക്ലാസില്‍ പിഴകളില്ലാതെ ടിക്കറ്റ് മാറ്റാന്‍ കഴിയും. എല്ലാ ലക്ഷ്യ സ്ഥാനങ്ങളിലേക്കും ഇത് അനുവദിക്കുമെന്നും എമിറേറ്റ്സ് എയര്‍ലൈന്‍ ചീഫ് കൊമേഴ്‌സ്യല്‍ ഓഫീസര്‍ അദ്‌നാന്‍ കാസിം പറഞ്ഞു.

ഫീസ് ഈടാക്കാതെ തീയതി വൈകിപ്പിക്കാനോ ക്രമീകരിക്കാനോ തീരുമാനിക്കുകയാണെങ്കില്‍ അനുവദിക്കും. കൊറോണ കാരണം നിയന്ത്രണങ്ങളും വിമാന സര്‍വീസ് കുറയ്ക്കലുകളും വേണ്ടിവന്നതിനാലാണ് ഈ ആനുകൂല്യം. പ്ലാറ്റിനം, ഗോള്‍ഡ്, സില്‍വര്‍ സ്‌കൈവാര്‍ഡ്സ് അംഗങ്ങള്‍ക്ക് 2020 മാര്‍ച്ച് 31 നും ജൂണ്‍ 30 നും ഇടയില്‍ നിലവിലെ സ്ഥിതി നിലനിര്‍ത്താന്‍ കഴിയും. വിദ്യാലയങ്ങള്‍ അടച്ചിട്ടും കൊറോണ കാരണം യാത്ര ചെയ്യാന്‍ പലര്‍ക്കും തടസ്സങ്ങള്‍ ഉള്ളതാണ് കാരണം.

എമിറേറ്റ്സ് കാബിന്‍ 99 ശതമാനത്തിലധികം വൈറസ് രഹിതമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ടെന്നും അറിയിച്ചു. യാത്രാ ക്രമീകരണം മാറ്റാന്‍ ആഗ്രഹിക്കുന്ന യാത്രക്കാര്‍ക്ക് അവരുടെ ട്രാവല്‍ ഏജന്റിനെ സന്ദര്‍ശിക്കാം. അല്ലെങ്കില്‍ +971 600 555555 എന്ന നമ്പറില്‍ എമിറേറ്റ്സ് കോള്‍ സെന്ററുമായി ബന്ധപ്പെടാം.