പക്ഷിപ്പനി വ്യാപനം: ശ്രദ്ധിേക്കണ്ട കാര്യങ്ങൾ

Posted on: March 8, 2020 2:22 pm | Last updated: March 8, 2020 at 2:22 pm
 • പക്ഷിപ്പനി സ്ഥിരീകരിച്ച വെസ്റ്റ് കൊടിയത്തൂരിലെ മുട്ടക്കോഴി വളർത്തുകേന്ദ്രത്തിൽ അവശനിലയിലായ കോഴികൾ
 • ചത്തപക്ഷികളെയോ, രോഗം ബാധിച്ചവയെയോ, ദേശാടന കിളികളെയോ ഇവയുടെയൊക്കെ കാഷ്ഠമോ കൈകാര്യം ചെയ്യേണ്ട സാഹചര്യം വന്നാൽ അതിനുമുമ്പും ശേഷവും ചൂടുവെള്ളവും സോപ്പും ഉപയോഗിച്ച് കൈകൾ ഇടക്കിടെ കഴുകി വൃത്തിയാക്കണം.
 • രോഗത്തിന്റെ പ്രഭവ കേന്ദ്രത്തിൽ നിന്ന് ഒരു കിലോമീറ്റർ ചുറ്റളവിലുള്ളതോ രോഗം ബാധിച്ചതോ ചത്തതോ ആയ പക്ഷികളെ കൈകാര്യം ചെയ്യുമ്പോൾ കൈയുറയും മാസ്‌കും നിർബന്ധമായും ധരിക്കണം.
 • കോഴികളുടെ മാംസം (പച്ചമാംസം) കൈകാര്യം ചെയ്യുന്നതിന് മുമ്പും ശേഷവും സോപ്പും വെള്ളവും ഉപയോഗിച്ച് കൈകൾ വൃത്തിയാക്കണം.
 • നന്നായി പാചകം ചെയ്ത മാംസവും മുട്ടയും മാത്രം ഉപയോഗിക്കുക
  തൊട്ടടുത്ത് അസാധാരണമാംവിധം പക്ഷികളുടെ കൂട്ടമരണം ശ്രദ്ധയിൽപെട്ടാൽ അടുത്തുള്ള മൃഗസംരക്ഷണ വകുപ്പ് സ്ഥാപനത്തിൽ അറിയിക്കുക.
 • പക്ഷികളെ കൈകാര്യം ചെയ്ത ശേഷം എന്തെങ്കിലും ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടാൽ അടുത്തുള്ള മെഡിക്കൽ ഡോക്ടറെ സമീപിക്കുക.
 • വ്യക്തി ശുചിത്വം ക്യത്യമായി പാലിക്കുക.
 • വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക.
 • ശുചീകരണത്തിനായി രണ്ട് ശതമാനം സോഡിയം ഹൈഡ്രോക്‌സൈഡ് ലായനി, പൊട്ടാസ്യം പെർമാംഗനേറ്റ് ലായനി, കുമ്മായം എന്നിവ ഉപയോഗിക്കാവുന്നതാണ്.
 • രോഗബാധയേറ്റ പക്ഷികളുള്ള പ്രദേശത്തു നിന്ന് ഒരു കിലോമീറ്റർ ചുറ്റളവിലുള്ള പക്ഷികളെ വാങ്ങുകയോ വിൽക്കുകയോ അരുത്.
 • അനാവശ്യമായി മൂക്കിലും കണ്ണിലും വായിലും സ്പർശിക്കുന്നത് ഒഴിവാക്കുക.
  അഭ്യൂഹങ്ങൾ പരത്താതിരിക്കുക.