Connect with us

Gulf

വാഹനാപകടത്തില്‍ പരുക്കേറ്റ നീലേശ്വരം സ്വദേശി മരിച്ചു

Published

|

Last Updated

അബൂദബി | അബൂദബി മുസഫ്ഫയില്‍ കാറിടിച്ചു പരുക്കേറ്റ് ചികിത്സയില്‍ കഴിയുകയായിരുന്ന നീലേശ്വരം പടന്നക്കാട് കരുവളം സ്വദേശി രവി കൊട്രച്ചാല്‍ (58) മരിച്ചു. ജനുവരി 24 നാണ് താമസ സ്ഥലത്തിനു സമീപം വച്ച് കാര്‍ ഇടിച്ചത്. ഗുരുതരമായി പരുക്കേറ്റതിനെ തുടര്‍ന്ന് മഫ്റഖ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ 20 വര്‍ഷമായി മുസഫ്ഫയില്‍ ബേക്കറി ജീവനക്കാരനായിരുന്നു. പരേതനായ കൃഷണന്റെയും നാരായണിയുടെയും മകനാണ്.

ഭാര്യ: സാവിത്രി പടന്നക്കാട്. മക്കള്‍: സരിന, സൂരജ്. സഹോദരങ്ങള്‍: അനില്‍ കുമാര്‍, പരേതനായ സുനില്‍ കുമാര്‍. നിയമ നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി.

---- facebook comment plugin here -----

Latest