Connect with us

International

കിവീസിനെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യ 242 റണ്‍സിന് പുറത്ത്

Published

|

Last Updated

ക്രൈസ്റ്റ്ചര്‍ച്ച് | ന്യൂസീലന്‍ഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ 242 റണ്‍സിന് പുറത്തായി.

അഞ്ചു വിക്കറ്റെടുത്ത കിവീസ് പേസര്‍ കെയ്ല്‍ ജാമിസണാണ് ഇന്ത്യയെ തകര്‍ത്തെറിഞ്ഞത്.
അര്‍ധ സെഞ്ചുറി നേടിയ പൃഥ്വി ഷാ (54), ചേതേശ്വര്‍ പൂജാര (54), ഹനുമ വിഹാരി (55) എന്നിവര്‍ക്ക് മാത്രമാണ് കിവീസ് ബൗളിങ്ങിനു മുന്നില്‍ പിടിച്ചുനില്‍ക്കാനായത്.

മായങ്ക് അഗര്‍വാള്‍ (7), ക്യാപ്റ്റന്‍ വിരാട് കോലി (3), അജിങ്ക്യ രഹാനെ (7), ഋഷഭ് പന്ത് (12), രവീന്ദ്ര ജഡേജ (9) എന്നിവരെല്ലാം തന്നെ നിരാശപ്പെടുത്തി. കിവീസിനായി ടിം സൗത്തിയും ട്രെന്‍ഡ് ബോള്‍ട്ടും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.

Latest