Connect with us

National

ഡല്‍ഹി അക്രമം:148 എഫ്‌ഐആറില്‍ 630 പേര്‍ അറസ്റ്റില്‍

Published

|

Last Updated

ന്യൂഡല്‍ഹി |നിരവധി പേരുടെ ജീവനെടുത്ത സംഘര്‍ഷത്തിനൊടുവില്‍ വടക്ക് കിഴക്കന്‍ ഡല്‍ഹി സാധാരണ നിലയിലേക്ക് നീങ്ങുന്നു. നിരോധനാജ്ഞയില്‍ ഇന്ന് കൂടുതല്‍ ഇളവുകള്‍ ഏര്‍പ്പെടുത്തിയേക്കും. സ്ഥിതിഗതികള്‍ ശാന്തമായി തുടര്‍ന്നാല്‍ ഒരാഴ്ചക്ക് ശേഷം സൈന്യത്തെ പിന്‍വലിക്കാമെന്ന വിലയിരുത്തലുകളുണ്ട്.

അതേ സമയം സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഇതുവരെ 148 എഫ്‌ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വിവിധ കേസുകളിലായി 630 പേരെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതില്‍ 25 കേസുകള്‍ സായുധ നിയമപ്രകാരം രജിസ്റ്റര്‍ ചെയ്തതാണ്. സംഘര്‍ഷത്തില്‍ ഇതുവരെ 42 പേര്‍ മരിച്ചതായാണ് ഔദ്യോഗികണ കണക്ക്. നാല് പേരാണ് വെള്ളിയാഴ്ച മരിച്ചത്.

ഡല്‍ഹി പോലീസ് സ്‌പെഷ്യല്‍ കമ്മീഷണറായി കഴിഞ്ഞ ദിവസം നിയമിച്ച എസ്എന്‍ ശ്രീവാസ്തവയെ കമ്മീഷണറായി നിയമിച്ചു. നിലവിലെ കമ്മീഷണര്‍ അമൂല്യ പട്‌നായിക് നാളെ വിരമിക്കുന്ന ഒഴിവിലേക്കാണ് നിയമനം. അമൂല്യ പട്‌നായിക് കലാപം കൈകാര്യം ചെയ്ത രീതിയില്‍ വലിയ വിമര്‍ശം ഉയര്‍ന്നതോടെയാണ് കാലാവധി നീട്ടേണ്ടതില്ലെന്ന് തീരുമാനിച്ചത്. വനിത കമ്മീഷന്‍ അദ്ധ്യക്ഷ രേഖ ശര്‍മ്മ സംഘര്‍ഷത്തിന് ഇരകളായവരെ കണ്ടു.

ജാഫ്രാബാദ്, മൗജാപുര്‍, ചാന്ദ്ബാഗ്, ഖുരേജി ഖാസ്, ഭജന്‍പുര, കബീര്‍ നഗര്‍, ബാബര്‍പുര, സീലാംപുര്‍ തുടങ്ങിയ പ്രശ്‌നമേഖലകളില്‍ ഡല്‍ഹി പോലീസിനു പുറമേ ഏഴായിരത്തോളം അര്‍ധസൈനികരെ വിന്യസിച്ചിട്ടുണ്ട്.

Latest