Connect with us

Kerala

ബലാത്സംഗ കേസില്‍ വൈദികന് ഉപാധികളോടെ ജാമ്യം

Published

|

Last Updated

കൊച്ചി | കോഴിക്കോട് ചേവായൂരില്‍ വീട്ടമ്മയെ ബലാത്‌സംഗം ചെയ്തുവെന്ന കേസില്‍ പ്രതിയായ വൈദികന് ഹൈക്കോടതി ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. ഫാദര്‍ മനോജ് പ്ലാക്കൂട്ടത്തിനാണ് ജാമ്യം അനുവദിച്ചത്.

പത്ത് ദിവസത്തിനകം അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണം എന്ന വ്യവസ്ഥയോടെയാണ് ജാമ്യം . വിദേശ മലയാളിയായ വീട്ടമ്മയെ 2017 ജൂണ്‍ 15ന് കോഴിക്കോട്ടെ വീട്ടില്‍ വെച്ച് വൈദികന്‍ ബലാത്‌സംഗം ചെയ്‌തെന്നാണ് പരാതി.