Connect with us

Kasargod

നീലേശ്വരത്ത് വാഹനാപകടം; ഓട്ടോ ഡ്രൈവര്‍ മരിച്ചു

Published

|

Last Updated

നീലേശ്വരം | നിയന്ത്രണംവിട്ടു മറിഞ്ഞ ഓട്ടോയ്ക്കടിയില്‍ പെട്ട് പരുക്കേറ്റ ഡ്രൈവര്‍ മരിച്ചു. പടന്നക്കാട് ആയുര്‍വേദ കോളജിന് സമീപം താമസിക്കുന്ന പരേതനായ പത്മനാഭന്‍-രമണി ദമ്പതികളുടെ മകന്‍ ടി ബിജു (32)വാണ് മരിച്ചത്. നെടുങ്കണ്ടം ദേശീയ പാതയില്‍ ബുധനാഴ്ച രാത്രി ഒമ്പതോടെയാണ് അപകടം. ഓട്ടോറിക്ഷ സ്‌കൂട്ടിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഓട്ടോയുടെ അടിയില്‍ കുടുങ്ങി സാരമായി പരുക്കേറ്റ ബിജുവിനെ മംഗളൂരുവിലെ ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും യാത്രാമധ്യേ മരിച്ചു.

സ്‌കൂട്ടി യാത്രക്കാരായ നീലേശ്വരം തൈക്കടപ്പുറത്തെ നാസര്‍ (34), മകന്‍ നജിഹാഫ് (8) എന്നിവരെ നീലേശ്വരം തേജസ്വിനി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പടന്നക്കാട് നെഹ്റു കോളജ് ഓട്ടോ സ്റ്റാന്‍ഡിലെ ഡ്രൈവറാണ് ബിജു.