Connect with us

Kerala

കൊറോണ: സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളത് 132 പേരെന്ന് മന്ത്രി

Published

|

Last Updated

തിരുവനന്തപുരം | കൊറോണ വൈറസ് ബാധ സംശയിച്ച് സംസ്ഥാനത്ത് 132 പേരാണ് നിരീക്ഷണത്തിലുള്ളതെന്ന് ആരോഗ്യ വകുപ്പു മന്ത്രി കെ കെ ശൈലജ. ഇവരില്‍ രണ്ടുപേര്‍ മാത്രമാണ് ആശുപത്രിയിലുള്ളത്. 130 പേര്‍ വീടുകളിലാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.
കൊറോണ സംശയിച്ച് ദേശീയ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് (എന്‍ ഐ വി) പരിശോധനക്കയച്ച 460 സാമ്പിളുകളില്‍ ഫലം ലഭിച്ച 451 ന്റെയും പരിശോധനാ ഫലം നെഗറ്റീവ് ആണ്.

നിലവില്‍ ആശുപത്രിയില്‍ കഴിയുന്നവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും ആശങ്കയുടെ യാതൊരു ആവശ്യവുമില്ലെന്നും മന്ത്രി അറിയിച്ചു. ഈ സാഹചര്യത്തിലും ജാഗ്രത തുടരുകയാണെന്നും മന്ത്രി പറഞ്ഞു.

Latest