Connect with us

Gulf

ബഹ്‌റൈനില്‍ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം എട്ടായി

Published

|

Last Updated

മനാമ  | ബഹ്‌റൈനില്‍ പുതുതായി ആറുപേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ (കോവിഡ് 19)സ്ഥിരീകരിച്ചു.രണ്ട് ബഹ്‌റൈന്‍ സ്വദേശികള്‍ക്കും നാല് സഊദി പൗരന്മാര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചതെന്ന് ബഹ്‌റൈന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു.ഇറാന്‍ സന്ദര്‍ശനം കഴിഞ്ഞ് ദുബായ് വഴി ബഹ്‌റൈന്‍ അന്താരാഷ്ട്ര വിമാനത്താവളം വഴി എത്തിയവരാണ് ഇവര്‍ . ഇനാനില്‍ കൊറോണ വൈറസ് വ്യാപകമായതിനെ തുടര്‍ന്ന് ബഹ്‌റൈനിലെ അന്താരാഷ്ട്ര വിമാന താവളത്തില്‍ കര്‍ശന പരിശോധനക്ക് ശേഷമാണ് യാത്രക്കാരെ പുറത്ത് കടക്കാന്‍ അനുവദിക്കുന്നത്.

കൊറോണ ബാധിത രാജ്യങ്ങളില്‍ നിന്ന് വരുന്ന എല്ലാ യാത്രക്കാരെയും പരിശോധിക്കാന്‍ ബഹ്‌റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ബന്ധപ്പെട്ട മുഴുവന്‍ വകുപ്പുകളുമായും ഏകോപിപ്പിച്ച് ആവശ്യമായ എല്ലാ മുന്‍കരുതലുകളും എടുത്തിട്ടുണ്ടെന്നും വൈറസിന്റെ ലക്ഷണങ്ങള്‍ ഉറപ്പുവരുത്തിയ ശേഷം രോഗ ലക്ഷണം കണ്ടവരെ ഉടന്‍ തന്നെ സല്‍മാനിയയിലെ ഇബ്രാഹിം ഖലീല്‍ കാനോ ആരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റിയതായും ആവശ്യമായ ചികിത്സയും പരിചരണവും നല്‍കുന്നുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.

Latest