Connect with us

Gulf

ശൈഖ് മുഹമ്മദിന്റെ വിജയ രഹസ്യം

Published

|

Last Updated

ദുബൈ| എന്താണ് യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന്റെ ഭരണ വിജയ രഹസ്യം? താരതമ്യേന ചെറിയ വിഷയങ്ങളില്‍ പോലും ഭരണാധികാരി അതീവ താല്പര്യം കാണിക്കുന്നതാണെന്ന് ശൈഖ് മുഹമ്മദിന് കീഴില്‍ ജോലി ചെയ്തയാളും ദി ശൈഖ് സി ഇ ഒ എന്ന ഗ്രന്ഥം രചിച്ചയാളുമായ ഡോ. യാസര്‍ ജറാര്‍ ചൂണ്ടിക്കാട്ടി.

2004 ല്‍, അതിവേഗം വളരുന്ന ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ യാത്രക്കാര്‍ക്ക് ലഗേജുകള്‍ ലഭിക്കാന്‍ ഏറെ സമയമെടുക്കുന്നു എന്ന പരാതി ശൈഖ് മുഹമ്മദില്‍ എത്തി. ശൈഖ് മുഹമ്മദ് വിമാനത്താവളത്തില്‍ മിന്നല്‍ സന്ദര്‍ശനം നടത്തി. വിമാനത്താവളത്തില്‍ ലഗേജ് വരുന്നത് കാത്തിരിക്കുന്നവരുമായി സംസാരിച്ചു. രണ്ട് മാസത്തിനുള്ളില്‍ മെച്ചപ്പെടുത്തലിനായി ഉദ്യോഗസ്ഥര്‍ക്ക് ശൈഖ് മുഹമ്മദ് കര്‍ശന നിര്‍ദേശം നല്‍കി.കൃത്യം എട്ട് ആഴ്ചകള്‍ക്കുശേഷം, ശൈഖ് രാത്രി വൈകി വിമാനത്താവളത്തില്‍ വീണ്ടും എത്തി. മെച്ചപ്പെടുത്തലുകള്‍ നിരീക്ഷിക്കുന്നതിനായി തന്റെ എക്‌സിക്യൂട്ടീവ് ടീമിലെ അംഗങ്ങളെയും കൂട്ടിയിരുന്നു. കാത്തിരിപ്പ് സമയം 45 മിനിറ്റില്‍ നിന്ന് 25 മിനിറ്റായി കുറഞ്ഞു. പതിവായി വിദഗ്ധരുമായി കൂടിയാലോചിക്കാറുണ്ടെങ്കിലുംപ്രധാന പദ്ധതികളില്‍ ഒറ്റക്കാണ് തീരുമാനം കൈക്കൊള്ളാറുള്ളത്.
അത്തരമൊരു പദ്ധതിയായിരുന്നു ദുബൈ മെട്രോ. യുഎഇയിലെ പൊതുജനങ്ങള്‍ ട്രെയിന്‍ പൊതുഗതാഗതം സ്വീകരിക്കില്ല എന്നതിന്റെ അടിസ്ഥാനത്തില്‍ പദ്ധതി വിലയേറിയ “വെള്ളാന” ആയി മാറുമെന്ന് നിരവധി ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കി. അതേപോലെ, ഒരു കണ്‍സള്‍ട്ടിംഗ് സ്ഥാപനവും സാലിക് റോഡ് ടോള്‍ സംവിധാനവും ശുപാര്‍ശ ചെയ്തിട്ടില്ല.

റോഡുകളിലെ തിരക്ക് ദുബൈയെ അനാകര്‍ഷകമാക്കുന്നുവെന്ന ആശങ്കയില്‍ രണ്ട് പദ്ധതികളുമായും ശൈഖ് മുഹമ്മദ് മുന്നോട്ട് പോയി. പ്രത്യേകിച്ചും കുറഞ്ഞ ചെലവിലുള്ള മെട്രോ പ്രതിദിനം 650,000 ആളുകള്‍ ഉപയോഗിക്കുന്ന മെട്രോ 2000കളുടെ അവസാനത്തില്‍ യാഥാര്‍ഥ്യമായി. മീഡിയ സിറ്റിയുടെ കാര്യത്തിലും ശൈഖ് മുഹമ്മദിന് സംശയമില്ലായിരുന്നു. മീഡിയ സിറ്റി പിന്നീട് ആഗോള പ്രക്ഷേപകരുടെയും പ്രാദേശിക ഭവനമായി മാറി.

ഉത്തരവാദിത്തം വര്‍ധിപ്പിക്കുന്നതിനും ദുര്‍ബലമായ സര്‍ക്കാര്‍ വകുപ്പുകളെ ഉത്തേജിപ്പിക്കുന്നതിനും വേണ്ടി രൂപകല്‍പന ചെയ്തതാണ് ദുബൈ ഗവണ്‍മെന്റ് കസ്റ്റമര്‍ ഹാപ്പിനസ്. അത് സര്‍വേ ഉദ്യോഗസ്ഥരെ വിഷമിപ്പിക്കുമെന്നു പരിഗണിക്കാതെ മുന്നോട്ട് നീങ്ങി. ഇത് സംബന്ധിച്ച, എക്‌സിക്യൂട്ടീവ് ഓഫീസിലെ ആദ്യത്തെ യോഗത്തില്‍ ഉദ്യോഗസ്ഥരില്‍ പരിഭ്രമം കാണാമായിരുന്നു.
“മുഹമ്മദ് അല്‍ ഗര്‍ഗാവി ദുബൈയുടെ എക്‌സിക്യൂട്ടീവ് ഓഫീസ് ചെയര്‍മാനും ഫെഡറല്‍ കാബിനറ്റിലെ ക്യാബിനറ്റ് അഫയേഴ്‌സ്, ഫ്യൂച്ചര്‍ മന്ത്രിയുമായത് ജനങ്ങള്‍ക്ക് സംതൃപ്തി നല്‍കുന്നതില്‍ മുന്‍ പന്തിയില്‍ ഉണ്ടെന്നു ശൈഖ് മുഹമ്മദിന് അനുഭവേദ്യമായതുകൊണ്ട്. 1990 കളില്‍, സേവനങ്ങളുടെ ഗുണനിലവാരം പരിശോധിക്കാന്‍ നിയോഗിക്കപ്പെട്ട “മിസ്റ്ററി ഷോപ്പര്‍മാരില്‍” ഒരാള്‍ അന്നത്തെ സാമ്പത്തിക വികസന വകുപ്പിലെ ഉദ്യോഗസ്ഥനായിരുന്ന അല്‍ ഗര്‍ഗാവിയാണ്. സിവില്‍ സര്‍വീസിന്റെ മറ്റ് വിവരണങ്ങളില്‍ നിന്ന് അദ്ദേഹം എങ്ങനെ സഹായിക്കാമെന്നതിനെക്കുറിച്ചുള്ള തിളക്കമാര്‍ന്ന റിപ്പോര്‍ട്ട് തേടുകയും ശൈഖ് മുഹമ്മദ് നിശബ്ദമായി അദ്ദേഹത്തിന്റെ പുരോഗതി നിരീക്ഷിക്കുകയും ചെയ്തു. ഏതാനും വര്‍ഷങ്ങള്‍ക്കുശേഷം ഒരു സ്വകാര്യ സ്ഥാപനം അല്‍ ഗര്‍ഗാവിയെ സമീപിച്ച് മൂന്നിരട്ടി ശമ്പളം വാഗ്ദാനം ചെയ്തപ്പോള്‍ രാജി സര്‍ക്കാരിന് സമര്‍പിച്ചു. എന്നാല്‍ ശൈഖ് മുഹമ്മദ് ഇതിനെക്കുറിച്ച് കേട്ടു, വ്യക്തിപരമായി ഒരു വലിയ പ്രമോഷന്‍ വാഗ്ദാനം ചെയ്തു. ബാക്കി ചരിത്രമാണ്. ഗര്‍ഗാവി ഇന്ന് ഭരണരംഗത്ത് സുപ്രധാനിയാണ്.”” ഡോ. ജറാര്‍ എഴുതി. ഇമറാത്തി പ്രതിഭകളെ കണ്ടെത്തുന്നതിനും വളര്‍ത്തിയെടുക്കുന്നതിനുമുള്ള ശൈഖ് മുഹമ്മദിന്റെ അഭിനിവേശം ഈ കഥ വ്യക്തമാക്കുന്നു. തന്റെ സ്റ്റാഫിലെ ജൂനിയര്‍ അംഗങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ ശൈഖ് ഹമ്മദ് സമയം ചെലവഴിച്ചതിന് നിരവധി ഉദാഹരണങ്ങളുണ്ട്. ഒരു കൂട്ടം യുവ ഇമറാത്തികള്‍ ഭാവി നേതൃത്വത്തിനായി തയ്യാറാകുമ്പോഴെല്ലാം പ്രോത്സാഹനം എല്ലായ്‌പ്പോഴും ഉറപ്പുവരുത്തി.”” ഒരഅവസരത്തില്‍, ഉച്ചഭക്ഷണ സമയത്ത് ഒമ്പത് വനിതാ തൊഴിലാളികളുമായി അരമണിക്കൂറോളം ചെലവഴിച്ച അദ്ദേഹം അവരുടെ ജീവിതത്തെക്കുറിച്ചും കുടുംബങ്ങളെക്കുറിച്ചും ചാറ്റ് ചെയ്തു.

ദുബൈയില്‍ അവര്‍ ഒരു വലിയ പദ്ധതിയെക്കുറിച്ച് ശൈഖിന് അവതരണം നല്‍കാന്‍ എത്തിയതായിരുന്നു. കോണ്‍ഫറന്‍സ് റൂമിലേക്ക് നടന്നപ്പോള്‍ അദ്ദേഹം പറഞ്ഞു: ” നിങ്ങള്‍ കഠിനാധ്വാനം ചെയ്യുകയും സ്വന്തം കാര്യം മറക്കുകയും ചെയ്യുന്നു. നമുക്ക് ഉച്ചഭക്ഷണത്തിന് പോകാം!
എമിറേറ്റ്‌സ് ടവേഴ്‌സിലെ നൂഡില്‍ റെസ്റ്റോറന്റിലേക്കു ടീമിനെ കൊണ്ടുപോയി.
അവര്‍ 12 പേര്‍ക്ക് ഒരു മേശ ഒരുക്കി, അവര്‍ ശൈഖിനൊപ്പം മനോഹരമായ ഉച്ചഭക്ഷണം കഴിച്ചു,””
നല്ല ആഹാരം, വലിയ മനോവീര്യം വര്‍ധിപ്പിക്കുകയും ഉത്കണ്ഠ കുറക്കുകയും ചെയ്യുമെന്ന് ശൈഖ് പറയാതെ പറയുകയായിരുന്നു.

സിറാജ് ഗൾഫ് എഡിറ്റർ ഇൻ ചാർജ്

---- facebook comment plugin here -----

Latest