Connect with us

Malappuram

സംഘ്പരിവാര്‍ ഭീകരതക്കെതിരെ എസ് എസ് എഫ് പ്രതിഷേധം

Published

|

Last Updated

മഞ്ചേരി | വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ സംഘപരിവാറും പോലീസും ചേര്‍ന്ന് നടത്തുന്ന നരനായാട്ടിനെതിരെ പതിനൊന്ന് കേന്ദ്രങ്ങളില്‍ എസ് എസ് എഫ് മലപ്പുറം ജില്ല (ഈസ്റ്റ്) കമ്മിറ്റിയുടെ പ്രതിഷേധ പ്രകടനം. നിലമ്പൂര്‍, കാളികാവ്, കുറുപ്പത്താല്‍, അരീക്കോട്, എടവണ്ണപ്പാറ, മഞ്ചേരി, മലപ്പുറം, എടക്കര, പെരിന്തല്‍മണ്ണ, കൊണ്ടോട്ടി, പുളിക്കല്‍ എന്നിവിടങ്ങളില്‍ ഇന്ന് വൈകീട്ട് ഏഴ് മണിക്ക് നടക്കുന്ന പ്രതിഷേധ പ്രകടനങ്ങള്‍ക്ക് ജില്ലാ ഭാരവാഹികള്‍ നേതൃത്വം നല്‍കുമെന്ന് പ്രസിഡന്‌റ് എം ശുകൂര്‍ സഖാഫി, ജന. സെക്രട്ടറി കെ പി യൂസുഫ് അറിയിച്ചു.

---- facebook comment plugin here -----

Latest