Connect with us

Kerala

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ എം എസ് മണി അന്തരിച്ചു

Published

|

Last Updated

തിരുവനന്തപുരം |  കലാകൗമുദി ചീഫ്എഡിറ്ററും മുതിര്‍ന്ന മാധ്യപ്രവര്‍ത്തകനുമായ എം എസ് മണി അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ തിരുവനന്തപുരം കലാകൗമുദി ഗാര്‍ഡന്‍സില്‍വെച്ചായിരുന്നു അന്ത്യം. രോഗബാധിതനായി ചികില്‍സയിലായിരുന്നു അദ്ദേഹം.

കേരള കൗമുദി പത്രാധിപരായിരുന്ന പത്മഭൂഷണ്‍ കെ സുകുമാരന്റെയും മാധവി സുകുമാരന്റെയും കൊച്ചുമാകനാണ്.

കലാകൗമുദിയുടെ സ്ഥാപക പത്രാധിപരായിരുന്നു അദ്ദേഹം. പിന്നീട് കലാകൗമുദി ദിനപ്പത്രവും ആരംഭിച്ചു. ഇന്ത്യന്‍ ന്യൂസ്‌പേപ്പര്‍ സൊസൈറ്റി ദേശീയ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം, ഓള്‍ ഇന്ത്യ ന്യൂസ്‌പേപ്പര്‍ എഡിറ്റേഴ്‌സ് കോണ്‍ഫറന്‍സ് അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചു.

 

Latest