Connect with us

Gulf

ഉംറ തീര്‍ഥാടകന്‍ മദീനയില്‍ നിര്യാതനായി

Published

|

Last Updated

മദീന | സ്വകാര്യ ഹജ്ജ് ഗ്രൂപ്പ് വഴി ഉംറ നിര്‍വഹിക്കാനെത്തിയ ഇടുക്കി സ്വദേശി മദീനയില്‍ നിര്യാതനായി.ഇടുക്കി ഡിസിസി പ്രസിഡന്റ് ഇബ്രാഹിം കുട്ടി കല്ലാറിന്റെ സഹോദരി പുത്രന്‍ ഷാരൂഖ് (25) ആണ് ഹൃദയാഘാതത്തെ തുടര്‍ന്ന് മദീനയിലെ അല്‍ദാര്‍ ആശുപത്രിയില്‍ വെച്ച് മരണപ്പെട്ടത്.പ്രവാചക നഗരിയായ മദീന സന്ദര്‍ശനം പൂര്‍ത്തിയാക്കി വിശുദ്ധ ഉംറ നിര്‍വഹിക്കാനായി മക്കയിലേക്ക് യാത്ര തിരിക്കുന്നതിനിടെ പെട്ടന്നുണ്ടായ നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

മരണവിവരമറിഞ്ഞ് പിതാവും ബന്ധുക്കളും മദീനയിലേക്ക് തിരിച്ചിട്ടുണ്ട് . നിയമനടപടികള്‍ പൂര്‍ത്തിയാക്കി മദീനയില്‍ ഖബറടക്കം നടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു

Latest