Connect with us

Kerala

കേരളത്തിലെ ആറ് ജില്ലകളില്‍ ചൂട് കൂടും

Published

|

Last Updated

തിരുവനന്തപുരം |  കേരളത്തിലെ ആറ് ജില്ലകളില്‍ ചൂട് വലിയ തോതില്‍ വര്‍ധിക്കുമെന്ന് മുന്നറിയിപ്പ്. തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് താപനില മൂന്ന് ഡിഗ്രിവരെ കൂടുമെന്ന് കേന്ദ്ര കാലാവസ്ഥ വിഭാഗം അറിയിച്ചിരിക്കുന്നത്. ഇന്നും നാളെയുമാണ് ചൂട് കൂടുതല്‍ അനുഭവപ്പെടുക. വിവിധയടങ്ങളില്‍ 38 ഡിഗ്രി സെല്‍ഷ്യസിന് മുകളിലേക്ക് താപനില എത്തുമെന്നാണ് റിപ്പോര്‍ട്ട്.

ചൂട് വര്‍ധിക്കുന്ന സാഹചര്യത്തില്‍ ദുരന്ത നിവാരണ അതോറിറ്റി നേരത്തെ പുറപ്പെടുവിച്ച മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കി. രാവിലെ 11നും മൂന്നിനും ഇടയില്‍ സൂര്യപ്രകാശം നേരിട്ട് ഏല്‍ക്കുന്നത് സൂക്ഷിക്കണമെന്നും മുന്നറിയിപ്പിലുണ്ട്.