Connect with us

Kerala

നെടുങ്കണ്ടം കസ്റ്റഡി മരണം: മുന്‍ എസ് ഐ സാബു അറസ്റ്റില്‍

Published

|

Last Updated

കൊച്ചി |  സാമ്പത്തിക തട്ടിപ്പ് കേസില്‍ അറസ്റ്റിലായ രാജ്കുമാര്‍ എന്നയാള്‍ കസ്റ്റഡിയില്‍ മര്‍ദനമേറ്റ് മരണപ്പെട്ട സംഭവത്തില്‍ മുഖ്യപ്രതിയായ മുന്‍ എസ് ഐ സാബു അറസ്റ്റില്‍. ഹൈക്കോടതി സാബുവിന് അനുവദിച്ച മുന്‍കൂര്‍ ജാമ്യം സുപ്രീം കോടതി റദ്ദാക്കിയതിന് പിന്നാലെയാണ് അറസ്റ്റുണ്ടായത്. ഇന്നലെ രാത്രി കൊച്ചിയില്‍വെച്ചാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

ഹൈക്കോടതി നിര്‍ദേശപ്രകാരം ഒരു മാസം മുമ്പാണ് നെടുങ്കണ്ടം കസ്റ്റഡി മരണക്കേസ് സി ബി ഐ ഏറ്റെടുത്തിരുന്നത്. കേസില്‍ ആകെ ഏഴ് പ്രതികളാണുള്ളത്. എല്ലാവരും പോലീസ് ഉദ്യോഗസ്ഥരാണ്. അന്വേഷണം നടക്കുന്നതിനിടയില്‍ ഏഴ് പ്രതികളും മുന്‍കൂര്‍ ജാമ്യം നേടിയിരുന്നു. ഇത് വലിയ വിവാദമായതോടെയാണ് ഒന്നാംപ്രതി സാബുവിന്റെ ജാമ്യം റദ്ദാക്കാന്‍ സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത്.

സാബുവിന്റെ അറസ്റ്റ് രേഖപ്പെടുത്തിയതിന് പിന്നാലെ കേസിലെ മറ്റ് ആറ് പ്രതികളുടെ ജാമ്യം റദ്ദാക്കാനും സി ബി ഐ കോടതിയെ സമീപിക്കും. സി ബി ഐ എസ് പിയുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുകയാണ്. കഴിഞ്ഞ ജൂണ്‍ 21നാണ് പോലീസ് കസ്റ്റഡിയില്‍ രാജ്കുമാര്‍ മരണപ്പെട്ടത്.

 

---- facebook comment plugin here -----

Latest