Connect with us

First Gear

ഹീറോ ഡെസ്റ്റിനി 125 വിപണിയിലിറങ്ങി

Published

|

Last Updated

മുംബൈ | ബി എസ് എൻജിന്‍ കരുത്തോടെ ഡെസ്റ്റിനി 125 ഹീറോ വിപണിയില്‍ അവതരിപ്പിച്ചു. ഡെസ്റ്റിനി 125 എൽ എക്സ്, ഡെസ്റ്റിനി 125 വി എക്സ് എന്നീ വകഭേദങ്ങളിലാണ് സ്‌കൂട്ടര്‍ പുറത്തിറങ്ങുന്നത്. എൽ എക്സ് പതിപ്പിന് 64,310 രൂപയും വി എക്സ് പതിപ്പിന് 66,800 രൂപയുമാണ് എക്‌സ്‌ഷോറും വില. ഫ്യൂവല്‍ ഇൻജക്ഷന്‍ സംവിധാനം ഉള്ളതു കൊണ്ട് പഴയ പതിപ്പിനേക്കാള്‍ അധിക മൈലേജ് കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.

11 ശതമാനം ഉയര്‍ന്ന ഇന്ധനക്ഷമതയും പത്ത് ശതമാനം മികച്ച ആക്‌സിലറേഷനുമാണ് കമ്പനിയുടെ അവകാശവാദം. ഹീറോ മോട്ടോകോർപിന്റെ ഐ3എസ് ടെക്‌നോളജിയും സ്‌കൂട്ടറിന്റെ സവിശേഷതയാണ്. ഇതൊഴിച്ച് മറ്റ് മാറ്റങ്ങളൊന്നും സ്‌കൂട്ടറില്‍ വരുത്തിയിട്ടില്ല. വാഹനം ഉടന്‍ ഡീലര്‍ഷിപ്പുകളിലെത്തും.

---- facebook comment plugin here -----

Latest