Connect with us

Gulf

മികച്ച സാമൂഹിക പ്രവര്‍ത്തകനുള്ള മുഗള്‍ ഗഫൂര്‍ അവാര്‍ഡ് എം എം നാസറിന് സമ്മാനിച്ചു

Published

|

Last Updated

അബൂദബി | അബൂദബി യുവകലാ സാഹിതി മികച്ച സാമൂഹ്യ പ്രവര്‍ത്തകന് ഏര്‍പ്പെടുത്തിയ മുഗള്‍ ഗഫൂര്‍ അവാര്‍ഡ് കാസര്‍കോട് ജില്ലയിലെ കാഞ്ഞങ്ങാട് അജാന്നൂര്‍ കടപ്പുറം സ്വദേശിയും അബൂദബിയിലെ സാമൂഹിക പ്രവര്‍ത്തകനുമായ എം എം നാസറിന് സമ്മാനിച്ചു. അബൂദബി കേരള സോഷ്യല്‍ സെന്ററില്‍ യുവകലാ സാഹിതി സംഘടിപ്പിച്ച യുവകലാ സന്ധ്യയില്‍ സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനാണ് അവാര്‍ഡ് സമ്മാനിച്ചത്. സംഘടനാ സെക്രട്ടറി റഷീദ് പാലക്കല്‍ അവാര്‍ഡ് ജേതാവിനെ പരിചപ്പെടുത്തി. യുവകലാസാഹിതി പ്രസിഡന്റ് ആര്‍ ശങ്കര്‍ അധ്യക്ഷത വഹിച്ചു.

സി പി ഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി സത്യന്‍ മൊകേരി, അബൂദബി പോലീസ് ഫസ്റ്റ് വാറന്റ് ഓഫീസര്‍ ആയിഷ അലി അല്‍ ഷെഹി, എവര്‍ സേഫ് ഗ്രൂപ്പ് ഓഫ് കമ്പനി എം ഡി. എം കെ സജീവ്, അഹല്യ ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ മാനേജര്‍ സൂരജ് പ്രഭാകര്‍, ലൂവിസ് കുര്യാക്കോസ്, ലോക കേരളസഭ അംഗം ബാബു വടകര, കെ എസ് സി പ്രസിഡന്റ്് ബീരാന്‍ കുട്ടി, ഐ എസ് സി പ്രസിഡന്റ് ഡി നടരാജന്‍, മലയാള സമാജം പ്രസിഡന്റ് ഷിബു വര്‍ഗീസ്, ഹംസ നടുവില്‍, അഡ്വക്കേറ്റ് അന്‍സാരി, റഫീഖ് കയനിയില്‍, പ്രശാന്ത് ആലപ്പുഴ, വില്‍സണ്‍ തോമസ്, ചന്ദ്രശേഖരന്‍, റാഹിദ് ഫിറോസ്, രാഖി രഞ്ജിത്ത് പ്രസംഗിച്ചു. സ്വാഗത സംഘം കണ്‍വീനര്‍ റോയ് ഐ വര്‍ഗീസ് സ്വാഗതവും, എം സുനീര്‍ നന്ദിയും പറഞ്ഞു.