Connect with us

Kerala

വാവ സുരേഷിന്റെ ആരോഗ്യ നിലയില്‍ നേരിയ പുരോഗതി

Published

|

Last Updated

തിരുവനന്തപുരം |  അണലിയുടെ കടിയേറ്റ് ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വാവ സുരേഷിന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതിയുണ്ടെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. എന്നാല്‍ അപകടനില തരണം ചെയ്തുവെന്ന് പറയാറായിട്ടില്ല. മള്‍ട്ടി ഡിസിപ്ലിനറി ഐസിയുവില്‍ പ്രവേശിപ്പിച്ചിരിക്കുന്ന സുരേഷിന്റെ പൂര്‍ണമായ ആരോഗ്യസ്ഥിതിയെക്കുറിച്ച് 72 മണിക്കൂര്‍ കഴിഞ്ഞു മാത്രമേ വ്യക്തത ഉറപ്പു വരുത്താനാകുകയുള്ളൂവെന്നും അധികൃതര്‍ അറിയിച്ചു.