Connect with us

Sports

പ്രീമിയർ ലീഗിൽ പ്രമുഖർ കളത്തിൽ

Published

|

Last Updated

ലിവർപൂൾ ടീം അംഗങ്ങൾ പരിശീലനത്തിൽ

ലണ്ടൻ | പ്രീമിയർ ലീഗിൽ അപരാജിത കുതിപ്പ് തുടരുന്ന ലിവർപൂൾ ശനിയാഴ്ച നോർവിച്ച് സിറ്റയുമായി ഏറ്റുമുട്ടുന്നു. ഇന്ത്യൻ സമയം രാത്രി 11 മണിക്ക് നോർവിച്ച് ക്യാരോ റോഡ് സ്റ്റേഡിയത്തിലാണ് മത്സരം. 25 മത്സരങ്ങളിൽ നിന്ന് 24 ജയവും ഒരു സമനിലയുമായി 73 പോയിന്റോടെ ലിവർപൂൾ പോയിന്റ് ടേബിളിലിൽ ഒന്നാം സ്ഥാനത്താണ്. നോർവിച്ച് ആകട്ടെ ഏറ്റവും അവസാനത്തേതായി തരംതാഴത്തലിന്റെ ഭീഷണിയിലാണ്. 25 മത്സരങ്ങളിൽ നിന്ന് 18 പോയിന്റാണ് നോർവിച്ചിന്റെ സമ്പാദ്യം. നിലവിലെ ഫോം വെച്ച് ലിവർപൂളിനെ തളക്കുക നോർവിച്ചിന് അസാദ്യമാണ്.
അവസാന പത്ത് മത്സരത്തിൽ ഒരു മത്സരത്തിൽ മാത്രമാണ് ലിവർപൂൾ ഗോൾ വഴങ്ങിയത്. ലിഗിൽ ആകെ വഴങ്ങിയത് 15 ഗോളുകളാണ്. ലിവർപൂൾ നിരയിൽ സ്‌ട്രൈക്കർ സാദിയോ മാനേ പരുക്ക് മാറി തിരിച്ചെത്തിയത് ടീമിന് കരുത്തേകും. ജനുവരിയിൽ വോൾവർ ഹാംപ്ട്ടനെതിരെയുള്ള മത്സരത്തിലാണ് മാനേക്ക് പരുക്കേറ്റത്. നാളെ നോർവിച്ചിനെതിരെ മാനേ കളിക്കുമെന്നാണ് ഇതുവരെയുള്ള സൂചന. കൂടാതെ പരുക്കേറ്റ ജയിംസ് മിൽനറും പരീശിലനത്തിറങ്ങിയിട്ടുണ്ട്. പ്രീമീയർ ലീഗിൽ അപരാജിത സീസൺ നേടുന്ന ചരിത്രത്തിലെ മൂന്നാമത്തെ ടീമായി മാറാൻ ലിവർപൂളിന് മികച്ച അവസരമുണ്ട്. പക്ഷേ ഇത് വളരെ എളുപ്പമല്ല, കാരണം വളരെയധികം ടൂർണമെന്റ് മത്സരങ്ങൽ ഉള്ള ക്ലബ്ബാണ് ലിവർപൂൾ. നിലവിൽ പ്രിമീയർ ലീഗിന് പുറമേ എഫ് എ കപ്പിനും ചാമ്പ്യൻസ്‌ലീഗിനും ലിവർപൂളിന് ഇനിയും മത്സരങ്ങൾ ബാക്കിയുണ്ട്.

ലിവർപൂൾ ടീം- അലിസൺ (ഗോൾകീപ്പർ), വിർജിൽ വാൻ ഡിജിക്ക്, ജോവൽ മാറ്റിപ്പ്, ജോ ഗോമസ്, ഡീജാൻ ലോവറൻ, ആൻട്രൂ റോബ്ടസൺ, അലക്‌സാണ്ടർ അർനോൾഡ്. ഫാബിഞ്ഞോ, ഫിർമിനോ. സാലാ, സാദിയോ മാനേ.

ബാഴ്സ ഇറങ്ങുന്നു

ലാലീഗയിൽ രണ്ടാം സ്ഥാനക്കാരയ ബാഴ്‌സലോണയും മൂന്നാം സ്ഥാനക്കാരയ ഗെറ്റാഫെയും കൊമ്പുകോർക്കുന്നു. ശനിയാഴ്ച രാത്രി 8. 30ന് ക്യമ്പ്‌നൗ സ്റ്റേഡിയത്തലാണ് മത്സരം. രണ്ടാം സ്ഥാനത്തുള്ള ബാഴ്‌സക്ക് 23 മത്സരങ്ങളിൽ നിന്ന് 15 ജയവും നാല് തോൽവിയും നാല് സമനിലയുമടക്കം 49 പോയിന്റാണുള്ളത്. ഗെറ്റാഫക്ക് 42 പോയിന്റും. ലിഗിൽ മുന്നിലെത്താൻ ഇരുടീമുകൾക്കും ജയം ആവിശ്യമായതിനാൽ മത്സരം കടുക്കുമെന്നുറപ്പ്.

പ്രധാന താരങ്ങളുടെ പരുക്കാണ് ബാഴ്‌സയെ വലക്കുന്നത്. ഹാംസ്ട്രിംഗ് പരുക്കിനെ തുടർന്ന് ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമിത്തിലിരിക്കുന്ന ഒസ്മാൻ ഡെംബലെയുടെ അഭാവം ബാഴ്‌സക്ക് കനത്ത തിരിച്ചടിയാകും. കാൽമുട്ടിന് പരുക്കേറ്റ ലൂയിസ് സുവാരസും പരുക്കിൽ നിന്ന് പൂർണമായും മുക്തനായിട്ടില്ല. ടീം ഡയറക്ടർ എറിക്കാ അബിദാലും മെസിയുമായുള്ള സ്വരചേർച്ച ടീമിനെ മൊത്തത്തിൽ ബാധിച്ചിട്ടുണ്ട്. ഡെംബലെയുടെ പരുക്ക് ലാ ലീഗയെ ബോധിപ്പിച്ചാൽ വേറൊരു കളിക്കാരനെ ബാഴ്‌സക്ക് എടുക്കാൻ അവസരമുണ്ട്. നിരവധി പേരുകൾ ബാഴ്‌സ പരിഗണിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. ഒന്നാം സ്ഥാനത്തുള്ള റയലുമായുള്ള അകൽച്ച കൂടാതിരിക്കാൻ ബാഴ്‌സക്ക് ജയം അനിവാര്യമാണ്. മറുഭാഗത്ത് കഴിഞ്ഞ നാല് മത്സരങ്ങളും ജയിച്ച് ഗെറ്റാഫ മികച്ച ഫോമിലാണ്. ഈ മത്സരങ്ങളിൽ ഒരു ഗോളും പോലും ഗെറ്റാഫ വഴങ്ങിയിട്ടില്ല. ജയിച്ചാൽ ഗെറ്റാഫ രണ്ടാം സ്ഥാനത്തേക്ക് കുറച്ച് കൂടി അടുക്കും.

Latest