Connect with us

Gulf

കലാലായം സാംസ്‌കാരിക വേദി ദേശീയ സാഹിത്യോത്സവ് വെള്ളിയാഴ്ച

Published

|

Last Updated

ദോഹ | കലാലായം സാംസ്‌കാരിക വേദിക്ക് കീഴില്‍ നടക്കുന്ന പതിനൊന്നാമത് ദേശീയ സാഹിത്യോത്സവ് ഫെബ്രുവരി 14ന് നടക്കും. ദോഹ സലത ജദീദിലെ അല്‍ അറബി സ്‌റ്റേഡിയത്തില്‍ നടക്കുന്ന പരിപാടി ഖത്തര്‍ ഹമദ് ബിന്‍ ഖലീഫ യൂനിവേഴ്‌സിറ്റി അസിസ്റ്റന്റ് ഡീന്‍ ഡോ. മുഹമ്മദ് എവ്‌റന്‍ ടോക്ക് ഉദ്ഘാടനം ചെയ്യും. കലാ സാംസ്‌കാരിക മേഖലയിലെ പ്രമുഖര്‍ വിവിധ സെഷനുകളില്‍ പങ്കെടുക്കും.

കലാലായം സാംസ്‌കാരിക വേദി ഈ വര്‍ഷം ആരംഭിച്ച കലാലയം പുരസ്‌കാരം വേദിയില്‍ വിതരണം ചെയ്യും. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് വേണ്ടി ഒരുക്കുന്ന തത്സമയ ചിത്ര രചനാ മത്സരവും സാഹിത്യോത്സവ് ഗ്രാന്‍ഡ് ഫിനാലയോടനുബന്ധിച്ച് നടക്കും.

ഖത്തറില്‍ 48 യൂനിറ്റുകളില്‍ തുടങ്ങിയ മത്സരങ്ങള്‍ സെക്ടര്‍, സെന്‍ട്രല്‍ മത്സരങ്ങള്‍ക്ക് ശേഷമാണ് നാഷണല്‍ മത്സരങ്ങള്‍ക്ക് യോഗ്യത നേടുന്നത്. 108 ഇനങ്ങളില്‍ മത്സരമുണ്ട്.

പത്രസമ്മേളനത്തില്‍ സജ്ജാദ് മീഞ്ചന്ത, ശംസുദ്ദീന്‍ സഖാഫി, സാജിദ് മാട്ടൂല്‍, ബഷീര്‍ നിസാമി, അഫ്‌സല്‍ ഇല്ലത്ത് പങ്കെടുത്തു.

Latest