Connect with us

National

തമിഴ് നടന്‍ വിജയ് ആദായ നികുതി വകുപ്പ് കസ്റ്റഡിയില്‍

Published

|

Last Updated

ചെന്നൈ |  തമിഴ് സിനിമാ താരം വിജയിയെ ആദായ നികുതി വകുപ്പ് കസ്റ്റഡിയില്‍. കടലൂരിലെ നെയ്വേലിയില്‍ നടക്കുന്ന മാസ്റ്റര്‍ സിനിമയുടെ ഷൂട്ടിംഗ് സൈറ്റില്‍വെച്ചാണ് ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തത്. ഷൂട്ടിംഗ് നിര്‍ത്തിവെച്ച് വിജയിയെ ചെന്നൈയിലേക്ക് കൊണ്ടുപോയതായാണ് വിവരം.

നടപടി ബിഗില്‍ സിനിമയുടെ നിര്‍മാണ കമ്പനിയായ എ ജി എസ് ഓഫീസിലുണ്ടായ റെയ്ഡിന് പിന്നാലെ. എ ജി എസ് കമ്പനിയുമായി ബന്ധപ്പെട്ട പണമിടപാട് സംബന്ധിച്ചാണ് കസ്റ്റഡിയെന്നാണ് വിവരം. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. നേരത്തെ പൗരത്വ നിയമത്തിനെതിരെ ശക്തമായി രംഗത്തുവന്ന തമിഴ് നടന്‍മാരില്‍ ഒരാളായിരുന്നു വിജയ്. കേന്ദ്ര സര്‍ക്കാറിനും തമിഴ്‌നാട്ടിലെ എ ഡി എം കെ സര്‍ക്കാറിനുമെതിരെ പലപ്പഴും കടുത്ത വിമര്‍ശനങ്ങളും അദ്ദേഹം നടത്തിയിരുന്നു.

 

Latest