Connect with us

Kerala

ജപ്തി ഭീഷണി: പുനലൂരില്‍ പ്രവാസി ആത്മഹത്യ ചെയ്തു

Published

|

Last Updated

കൊല്ലം | കൊല്ലം പുനലൂരില്‍ പ്രവാസി ആത്മഹത്യ ചെയ്ത നിലയില്‍. പുനലൂര്‍ പ്ലാത്തറ സ്വദേശി അജയകുമാര്‍ ആണ് മരിച്ചത്. വീട് ജപ്തി ചെയ്യുമെന്ന ബേങ്കിന്റെ ഭീഷണിയെ തുടര്‍ന്നുണ്ടായ മനോവിഷമമാണ് ആത്മഹത്യയിലെത്തിച്ചതെന്നാണ് പരാതി. എന്നാല്‍ നിയമപരമായ നടപടി മാത്രമാണ് ചെയ്തതതെന്ന് ബേങ്ക് അധികൃതര്‍ പറഞ്ഞു.

പ്രവാസിയായിരുന്ന അജയകുമാര്‍ 2016ല്‍ പത്തനാപുരം പ്രാഥമിക സഹകരണ കാര്‍ഷിക ഗ്രാമ വികസന ബേങ്കില്‍ നിന്നും വീടുവെക്കാനായി നാല് ലക്ഷം രൂപ വായ്പ എടുത്തത്. ഒരു വര്‍ഷം മുമ്പ് ഹൃദയ സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് നാട്ടിലെത്തിയ അജയകുമാറിന്റെ വായ്പ തിരിച്ചടവ് മുടങ്ങി. ഇതിനെ തുടര്‍ന്ന്, ജപ്തി നടപടികളുമായി ബേങ്ക് മുന്നോട്ട് പോകുകയായിരുന്നു. ബേങ്ക് നടപടികളില്‍ അജയകുമാര്‍ അസ്വസ്ഥനായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു.

 

Latest