Connect with us

First Gear

ആൾട്ടോ കെ 10 വിപണി വിടുന്നു

Published

|

Last Updated

മുംബൈ | ആള്‍ട്ടോ കെ 10ന്റെ വില്‍പ്പന മാരുതി സുസൂക്കി അവസാനിപ്പിക്കുന്നു. കമ്പനി നിരയില്‍ ഏറ്റവും ജനപ്രിയ എന്‍ട്രി ലെവല്‍ ഹാച്ച്ബാക്ക് മോഡലാണ് ആള്‍ട്ടോ. വാഹനം പിന്‍വലിക്കുന്ന കാര്യം പ്രഖ്യാപിച്ചെങ്കിലും കമ്പനിയുടെ വെബ്‌സൈറ്റില്‍ ഇപ്പോഴും ആള്‍ട്ടോയുണ്ട്. വാഹനത്തിന് വേണ്ടിയുള്ള ബുക്കിംഗ് സ്വീകരിക്കുന്നില്ലെന്നും നിലവില്‍ ഡീലര്‍ഷിപ്പുകളിലുള്ള മോഡലുകൾ വിറ്റഴിക്കാനാണ് ശ്രമിക്കുന്നതെന്നും കന്പനി പറയുന്നു.

ബിഎസ് 6 നിലവാരത്തിലുള്ള 998 സി സി ത്രീ സിലിൻഡര്‍ പെട്രോള്‍ എൻജിനാണ് വാഹനത്തിന്റെ കരുത്ത്. ആള്‍ട്ടോ കെ 10ന്റെ സി എൻ ജി പതിപ്പ് വിപണിയില്‍ ലഭ്യമാണ്. 2010ലാണ് ആള്‍ട്ടോ കെ10 ആദ്യ തലമുറ വിപണിയില്‍ എത്തുന്നത്.