Connect with us

National

ജാമിയ വെടിവെപ്പ്: ബി ജെ പി നേതാക്കളുടെ വിദ്വേഷ പ്രസംഗത്തിന്റെ പ്രതിഫലനം: ഡി രാജ

Published

|

Last Updated

ന്യൂഡല്‍ഹി |  ഡല്‍ഹിയ നിയമസഭാ തിരഞ്ഞെടുപ്പില്‍ സാമുദായിക ദ്രുവീകരണം സൃഷ്ടിച്ച് വോട്ട് നേടാന്‍ ബി ജെ പി നേതാക്കള്‍ നടത്തിയ വര്‍ഗിയ വിദ്വേഷ പ്രസംഗത്തിന്റെ പ്രതിഫലനമാണ് ജാമിയ വിദ്യാര്‍ഥിക്ക് നേരെ ഇന്നുണ്ടായ വെടിവെപ്പെന്ന് സി പി ഐ ജനറല്‍ സെക്രട്ടറി ഡി രാജ. രാജ്യദ്രോഹികളെ വെടിവെച്ചുകൊല്ലൂവെന്ന് ജനങ്ങളോട് ബി ജെ പി നേതാവായ അനുരാഗ് ഠാക്കൂര്‍ ആവശ്യപ്പെട്ടിരുന്നു. ഇതൊക്കെയാണ് ഇത്തരം ആക്രമണത്തിലെത്തിച്ചത്. ഗാന്ധിജിയെ വെടിവെച്ച് കൊന്ന ദിവസം തന്നെ ഇങ്ങനെയൊരു അക്രമണം നടത്തിയത് ഭൗര്‍ഭാഗ്യകരമാണെന്നും രാജ പറഞ്ഞു.

ജാമിഅ കോ.ഓര്‍ഡിനേഷന്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ ജാമിയ മുതല്‍ രാജ്ഘട്ട് വരെ പൗരത്വ നിയമത്തിനെതിരെയും ദേശീയ പൗരത്വ രജിസ്റ്ററിനെതിരെയും സംഘടിപ്പിച്ച മാര്‍ച്ചിനു നേരെയായിരുന്നു വെടിവെപ്പുണ്ടായത്. മാര്‍ച്ചില്‍ പങ്കെടുത്ത വിദ്യാര്‍ഥിക്ക് വെടിവെപ്പില്‍ പരുക്കേറ്റിരുന്നു .ഷാദത്ത് ആലത്ത് എന്ന വിദ്യാര്‍ഥിക്കാണ് പരുക്കേറ്റത്. പോലീസ് മാര്‍ച്ച് തടയുന്നതിനിടെ അപ്രതീക്ഷിതമായി ഒരാള്‍ മാര്‍ച്ചിനു നേരെ വെടിവെപ്പ് നടത്തുകയായിരുന്നു. ഹിന്ദുസ്ഥാന്‍ സിന്ദാബാദ് എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് അക്രമി വെടിവെച്ചത്. അക്രമി പൊലീസ് പിടിയിലായി. രാംപഥ് ഗോപാല്‍ എന്നയാളാണ് വെടിവെപ്പ് നടത്തിയത്.

 

 

Latest