Connect with us

Kerala

കേരളത്തിന് അര്‍ഹതപ്പെട്ട സഹായം പോലും നല്‍കുന്നില്ല; കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം | കേരളത്തിന് അര്‍ഹതപ്പെട്ട പണം പോലും നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനം രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. മറ്റ് പല സംസ്ഥാനങ്ങള്‍ക്കും പണം അനുവദിച്ചിട്ടും കേരളത്തെ മാത്രം മാറ്റി നിര്‍ത്തുന്നതിന്റെ കാരണം വ്യക്തമാണെന്നും കാസര്‍കോട്ട് സംസാരിക്കവെ മുഖ്യമന്ത്രി പറഞ്ഞു.

രണ്ട് തവണ പ്രളയത്തിന്റെ കൊടും ദുരിതങ്ങള്‍ അഭിമുഖീകരിക്കേണ്ടി വന്ന സംസ്ഥാനത്തിന് അത് മറികടക്കുന്നതിനുള്ള സഹായം പോലും കേന്ദ്രം നല്‍കിയില്ല. പ്രളയാനന്തരം വിവിധ കേന്ദ്രങ്ങളുടെ സഹായ വാഗ്ദാനങ്ങള്‍ പോലും കേന്ദ്രം ഇടപെട്ട് മുടക്കി. ഇതിനു പുറമെ, കടമെടുപ്പ് പരിധി കൂട്ടണമെന്ന കേരളത്തിന്റെ ആവശ്യം പരിഗണിക്കാനോ തൊഴിലുറപ്പ് കൂലി ന്ല്‍കാനോ കേന്ദ്രം തയാറാകുന്നില്ലെന്നും പിണറായി ആരോപിച്ചു.

Latest