Connect with us

Kozhikode

എസ് എം എ അംഗത്വ ക്യാമ്പയിൻ 31ന് തുടങ്ങും

Published

|

Last Updated

എസ് എം എ അംഗത്വ ക്യാന്പയിനിന്റെ ഉദ്ഘാടനം
കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ നിർവഹിക്കുന്നു

കോഴിക്കോട് | സുന്നി മാനേജ്‌മെന്റ്അസോസിയേഷൻ (എസ് എം എ) അംഗത്വ ക്യാമ്പയിനിന്റെ ഭാഗമായി ഈ മാസം 31ന് അംഗത്വ ദിനം ആചരിക്കും.
മഹല്ല്, മസ്ജിദ്, മദ്‌റസ, സ്ഥാപന മാനേജിംഗ് കമ്മിറ്റിയിലെ എക്‌സിക്യൂട്ടീവ് അംഗങ്ങളാണ് എസ് എം എ അംഗത്വത്തിന് അപേക്ഷിക്കേണ്ടത്. കൂടാതെ, മസ്ജിദ് ഖതീബ്, മദ്‌റസ സ്വദ്ർ, സ്‌കൂൾ മാനേജർ, പ്രിൻസിപ്പൽ തുടങ്ങിയ ജീവനക്കാരെയും നിശ്ചിത ഫോറത്തിൽ അംഗങ്ങളായി ചേർക്കണം.

അംഗത്വ ക്യാമ്പയിനിന്റെ കേന്ദ്രതല ഉദ്ഘാടനം കാരന്തൂർ മർകസിൽ നിന്ന് അംഗത്വമെടുത്തു കൊണ്ട് ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ നിർവഹിച്ചു. കെ കെ. അഹ്‌മദ്കുട്ടി മുസ്‌ലിയാർ, സയ്യിദ് ശറഫുദ്ദീൻ ജമലുല്ലൈലി, പ്രൊഫ. കെ എം എ റഹീം, ഇ യഅ്ഖൂബ് ഫൈസി, ഡോ. എ പി അബ്ദുൽ ഹകീം അസ്ഹരി സംബന്ധിച്ചു.

റീജ്യൻ, മേഖല, ജില്ലാ, സംസ്ഥാന കമ്മിറ്റി പുനഃസംഘടന അംഗത്വ ക്യാമ്പയിനിന്റെ ഭാഗമായി പൂർത്തിയാക്കും. ക്യാമ്പയിനിന്റെ പ്രചാരണത്തിനുവേണ്ടി ജില്ലാ- മേഖലാ തലങ്ങളിൽ ക്രിയേഷൻ 2020 ക്യാമ്പുകൾ നടന്നുവരുന്നു.

---- facebook comment plugin here -----

Latest