Connect with us

Career Notification

സിഡാക്കിൽ പ്രോജക്ട് എൻജിനീയർ, മാനേജർ ഒഴിവുകൾ

Published

|

Last Updated

ഇലക്ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന സെന്റർ ഫോർ ഡെവലപ്‌മെന്റ്ഓഫ് അഡ്വാൻസ്ഡ് കമ്പ്യൂട്ടിംഗ് (സി ഡാക്) പ്രോജക്ട് എൻജിനീയർ, പ്രോജക്ട് മാനേജർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 143 ഒഴിവുണ്ട്.

പ്രോജക്ട് മാനേജർ (സോഫ്റ്റ്‌വെയർ ഡിസൈൻ ആൻഡ് ഡെവലപ്‌മെന്റ്) തസ്തികയിൽ എട്ട് ഒഴിവാണുള്ളത്. പ്രോജക്ട് എൻജിനീയർ തസ്തികയിൽ സോഫ്റ്റ്‌വെയർ ആപ്ലിക്കേഷൻ ഡെവലപ്പർ/ ഇംപ്ലിമെന്റേഷൻ, മൊബൈൽ ആപ്ലിക്കേഷൻ ഡെവലപ്പർ, യു ഐ/ യു എക്‌സ് ഡിസൈനർ, എംബഡഡ് സോഫ്റ്റ്‌വെയർ ഡെവലപ്പർ, ഇ ലേണിംഗ്, ഫാക്കൽറ്റി, ഡിജിറ്റൽ മാർക്കറ്റിംഗ്, സോഫ്റ്റ്‌വെയർ ടെസ്റ്റിംഗ് വിഭാഗങ്ങളിലാണ് ഒഴിവ്.

[irp]

കരാർ അടിസ്ഥാനത്തിലാണ് നിയമനം. താത്പര്യമുള്ള ഉദ്യോഗാർഥികൾ അപേക്ഷാ ഫോം പൂരിപ്പിച്ച് ബന്ധപ്പെട്ട രേഖകൾ സഹിതം ജനുവരി 30, 31, ഫെബ്രുവരി ഒന്ന് തീയതികളിലായി നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണം. വേദി: Centre for Development of Advanced Computing, Academic Block, B-30, Institutional Area, Sector-62, Noida-201309. വിശദ വിവരങ്ങൾക്ക് https://cdac.in സന്ദർശിക്കുക.

Latest