Ongoing News
എം എസ് ധോനിയില്ലാതെ ബി സി സി ഐ കരാര്‍ പട്ടിക

മുംബൈ | ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളുടെ അടുത്ത ഒരു വര്‍ഷത്തേക്കുള്ള ബി സി സി ഐ കരാര്‍ പട്ടികയില്‍ മുന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോനിയില്ല. ഇതോടെ, ധോനി ഉടന്‍ വിരമിച്ചേക്കുമെന്ന ചര്‍ച്ചകള്‍ കൂടുതല്‍ സജീവമായി. ഏഴു കോടി രൂപ വാര്‍ഷിക വരുമാനമുള്ള എ പ്ലസ് ഗ്രേഡില്‍ വിരാട് കോലിയും രോഹിത് ശര്‍മയും ജസ്പ്രീത് ബുംറയും മാത്രം ഉള്‍പ്പെട്ടപ്പോള്‍ എ ഗ്രേഡില്‍ ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, ഭുവനേശ്വര്‍ കുമാര്‍, ചേതേശ്വര്‍ പൂജാര, അജിങ്ക്യ രഹാനെ, കെ എല്‍ രാഹുല്‍, ശിഖര്‍ ധവാന്‍, മുഹമ്മദ് ഷമി, ഇശാന്ത് ശര്‍മ, കുല്‍ദീപ് യാദവ്, ഋഷഭ് പന്ത് എന്നിവര്‍ ഇടം നേടി.
11 താരങ്ങള്‍ ഉള്‍പ്പെട്ട എ ഗ്രേഡില്‍ അഞ്ചു കോടി രൂപയാണ് വാര്‍ഷിക വരുമാനം. മൂന്നു കോടി രൂപയുള്ള ഗ്രേഡ് ബിയില്‍ വൃദ്ധിമാന്‍ സാഹ, ഉമേഷ് യാദവ്, യുസ്വേന്ദ്ര ചാഹല്‍, ഹാര്‍ദിക് പാണ്ഡ്യ, മായങ്ക് അഗര്‍വാള്‍ ഒരു കോടി രൂപ വാര്‍ഷിക വരുമാനമുള്ള ഗ്രേഡ് സിയില്‍ കേദര്‍ ജാദവ്, നവദീപ് സയ്നി, ദീപക് ചാഹര്‍, മനീഷ് പാണ്ഡെ, ഹനുമ വിഹാരി, ശാര്‍ദുല്‍ ഠാക്കൂര്‍, ശ്രേയസ് അയ്യര്‍, വാഷിങ്ടണ്‍ സുന്ദര്‍ എന്നിവര്‍ ഉള്‍പ്പെട്ടു. ഒക്ടോബര്‍ 2019 മുതല്‍ സെപ്തംബര്‍ 2020 വരെയാണ് കരാര്‍ കാലാവധി. 2019 ഏകദിന ലോകകപ്പിന് ശേഷം എം എസ് ധോനി ഇന്ത്യക്കു വേണ്ടി കളിച്ചിട്ടില്ല. ക്രിക്കറ്റില്‍ നിന്ന് താത്ക്കാലികമായി അവധിയെടുക്കുന്നു എന്നു വ്യക്തമാക്കിയാണ് ധോനി വിട്ടുനിന്നത്.