Connect with us

Kerala

ആദ്യ പന്തില്‍ സഞ്ജുവിന്റെ സിക്‌സര്‍; വിക്കറ്റിനു മുന്നില്‍ കുരുങ്ങി മടക്കം

Published

|

Last Updated

പൂനെ | നാലു വര്‍ഷത്തെ കാത്തിരിപ്പിനു ശേഷം മലയാളി താരം സഞ്ജു സാംസണ്‍ ഇന്ത്യക്കു വേണ്ടി കളിക്കാനിറങ്ങി. പൂനെയില്‍ ശ്രീലങ്കക്കെതിരായ മൂന്നാം ടി ട്വന്റിയിലാണ് സഞ്ജു വീണ്ടും ടീമില്‍ ഇടം നേടിയത്.

വണ്‍ ഡൗണായി ഇറങ്ങി നേരിട്ട ആദ്യ പന്തില്‍ തന്നെ സിക്‌സര്‍ പറത്തി താരം തിരിച്ചുവരവ് ഗംഭീരമാക്കി. എന്നാല്‍, നിര്‍ഭാഗ്യവശാല്‍ അടുത്ത പന്തില്‍ വിക്കറ്റിനു മുന്നില്‍ കുരുങ്ങി പവലിയനിലേക്കു മടങ്ങി. വനിന്ദു ഹസരംഗെയാണ് സഞ്ജുവിന്റെ വിക്കറ്റെടുത്തത്. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഋഷഭ് പന്തിന് വിശ്രമം നല്‍കിയാണ് സഞ്ജുവിനെ ടീമിലെടുത്തത്.

Latest