Connect with us

Kerala

മരടിലെ ഫ്ളാറ്റ്‌ പൊളിക്കല്‍: ഒരുക്കങ്ങളില്‍ പൂര്‍ണ തൃപ്തി: ടോം ജോസ്

Published

|

Last Updated

കൊച്ചി | മരടില്‍ ഫ്‌ളാറ്റുകള്‍ പൊളിക്കുന്നതു സംബന്ധിച്ചുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി ചീഫ് സെക്രട്ടറി ടോം ജോസ്. ഇന്ത്യയിലെ മികച്ച കമ്പനിയാണ് ഫഌറ്റുകള്‍ പൊളിക്കുന്നത്. ഇവര്‍ ഏര്‍പ്പെടുത്തിയ സുരക്ഷാ നടപടികള്‍ അടക്കമുള്ള ക്രമീകരണങ്ങളില്‍ പൂര്‍ണ തൃപ്തനാണെന്നും ടോം ജോസ് പറഞ്ഞു. ഒരുക്കങ്ങള്‍ വിലയിരുത്താനായി മരട് സന്ദര്‍ശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

നിയന്ത്രിത സ്‌ഫോടനത്തിന് ഫ്‌ലാറ്റുകള്‍ സജ്ജമാണ്. ആശങ്കപ്പെടാന്‍ ഒന്നുമില്ല. ഇന്‍ഷുറന്‍സ് സംബന്ധിച്ചും ആശയക്കുഴപ്പം ഇല്ല. ഫ്‌ലാറ്റുടമകള്‍ക്ക് കോടതി നിശ്ചയിച്ച പോലെ നഷ്ടപരിഹാരം നല്‍കും. സ്‌ഫോടനത്തിന്റെ സമയക്രമത്തിലും ആശയക്കുഴപ്പം ഇല്ലെന്നും ചീഫ് സെക്രട്ടറി പറഞ്ഞു.

ശനിയാഴ്ചയാണ് മരടിലെ ഫ്‌ലാറ്റുകള്‍ പൊളിക്കാന്‍ തുടങ്ങുക. മുന്നോടിയായി നാളെ മോക്ക് ഡ്രില്‍ നടത്തും. രാവിലെ ഒമ്പത് മുതല്‍ ആണ് മോക്ക് ഡ്രില്‍ ആരംഭിക്കുക. സ്‌ഫോടന ദിവസം നടക്കുന്ന കാര്യങ്ങളെക്കുറിച്ച് സമീപവാസികള്‍ക്ക് അറിവ് നല്‍കാന്‍ കൂടിയാണിത്. സ്‌ഫോടന സമയത്ത് ആംബുലന്‍സുകളും ഫയര്‍ എന്‍ജിനുകളും ഏതൊക്കെ സ്ഥലത്തു വേണമെന്നും സ്‌ഫോടന ശേഷം ഇവ എങ്ങോട്ട് പോകണമെന്നത് സംബന്ധിച്ചും കൃത്യമായ ധാരണ ഉണ്ടാക്കും.

 

Latest