Connect with us

Ongoing News

മര്‍ക്കസ് സമ്മേളന പ്രചാരണോദ്ഘാടനം വെള്ളിയാഴ്ച

Published

|

Last Updated

കുവൈത്ത് | 2020 ഏപ്രില്‍ 9 മുതല്‍ 12 വരെ നടക്കുന്ന മര്‍ക്കസ്സുസ്സഖാഫത്തിസ്സുന്നിയ്യ നാല്‍പ്പത്തിമൂന്നാം വാര്‍ഷിക സമ്മേളനത്തിന്റെ കുവൈത്ത് നാഷനല്‍ പ്രചാരണോദ്ഘാടനം നാളെ (ജനുവരി 10 വെള്ളി) വൈകീട്ട് ആറിന് ദസ്മ ടീച്ചേഴ്‌സ് ഹാളില്‍ നടക്കുമെന്ന് ഐ സി എഫ് വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.

മര്‍ക്കസ് നോളജ് സിറ്റി ഡയറക്ടര്‍ ഡോ: അബ്ദുല്‍ ഹക്കീം അസ്ഹരി മുഖ്യ പ്രഭാഷണം നടത്തും. ഐ സി എഫ്, ആര്‍ എസ് സി, കെ സി എഫ് നേതാക്കള്‍ പരിപാടിയില്‍ പങ്കെടുക്കും. പരിപാടിക്ക് എത്തുന്നവര്‍ക്കായി കുവൈത്തിന്റെ എല്ലാ ഭാഗങ്ങളില്‍ നിന്നും വാഹന സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് സംഘാടകര്‍ അറിയിച്ചു.

Latest