Connect with us

Kannur

കണ്ണൂരില്‍ ബസും സ്‌കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

Published

|

Last Updated

കണ്ണൂര്‍ | മാതമംഗലത്ത് ബസും സ്‌കൂട്ടറും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു. തായിറ്റേരിയിലെ ഇബ്രാഹിം മൗലവിയുടെ മകന്‍ പൂമംഗലോരകത്ത് മഠത്തില്‍ പുരയില്‍ ഇസ്ഹാഖ്(18) ആണ് മരിച്ചത്. സഹോദരങ്ങളുടെ വിവാഹത്തലേന്നാണ് വിദ്യാര്‍ഥിയുടെ ദാരുണാന്ത്യം.

ഇന്ന് രാത്രി ഏഴ് മണിയോടെ തായിറ്റേരി അങ്കണവാടിക്ക് സമീപമാണ് അപകടം നടന്നത്. ഓലയമ്പാടി ഭാഗത്തേക്ക് പോവുകയായിരുന്ന തവക്കല്‍ ബസും ഇസ്ഹാഖ് സഞ്ചരിച്ച സ്‌കൂട്ടറും കൂട്ടിയിടിക്കുകയായിരുന്നു. ബസിന്റെ ഡ്രൈവറുടെ ഭാഗത്തേക്കാണ് സ്‌കൂട്ടര്‍ ഇടിച്ചു കയറിത്. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ജ്യേഷ്ഠന്‍ ഇസ്മായിലിന്റെയും ജ്യേഷ്ഠത്തി ജംഷീറയുടെയും വിവാഹം നാളെ നടക്കാനിരിക്കെയാണ് അപകടം.

മാട്ടൂല്‍ ശരീഅത്ത് കോളജ് വിദ്യാര്‍ഥിയാണ്. തായിറ്റേരി ജുമാ മസ്ജിദ് മുഅദ്ദിന്‍ ഇബ്രാഹിം മൗലവി നബീസ ദമ്പതികളുടെ മകനാണ്. ജുവൈരിയ്യ, ജുമൈലത്ത്, സുമയ്യ എന്നിവരാണ് മറ്റു സഹോദരങ്ങള്‍. പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം നാളെ ഉച്ചയോടെ മയ്യിത്ത് മാതമംഗലം ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.

 

---- facebook comment plugin here -----

Latest