Connect with us

Gulf

അബ്ദുല്‍ മജീദ് ഹാജിക്ക് യാത്രയയപ്പ് നല്‍കി

Published

|

Last Updated

ദമാം | മുപ്പത് വര്‍ഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ഐ സി എഫ് തുഖ്ബ സെന്‍ട്രല്‍ കമ്മിറ്റി മുന്‍ സംഘടനാകാര്യ സെക്രട്ടറി അബ്ദുല്‍ മജീദ് ഹാജി പള്ളിപ്പുറത്തിന് യാത്രയയപ്പ് നല്‍കി. പ്രാസ്ഥാനിക സംഘടനാ രംഗത്തെ പ്രവര്‍ത്തന വീഥിയില്‍ കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകാലം സജീവമായി പ്രവര്‍ത്തിച്ചു വരികയായിരുന്നു.

ഐ സി എഫ് പ്രൊവിന്‍സ് സെക്രട്ടറി മുഹമ്മദ് കോയ സഖാഫിയുടെ അധ്യക്ഷതയില്‍ പ്രൊവിന്‍സ് ഫിനാന്‍സ് സെക്രട്ടറി അബ്ദുല്‍ ജലീല്‍ മാസ്റ്റര്‍ യാത്രയയപ്പ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. അബ്ദുല്‍ ഹമീദ് ഹാജിക്കുള്ള മൊമെന്റോ സയ്യിദ് ഉബൈദുല്ലാഹ് തങ്ങള്‍, സയ്യിദ് ആസിഫ് തങ്ങള്‍ എന്നിവര്‍ ചേര്‍ന്ന് നല്‍കി. ജനറല്‍ സെക്രട്ടറി അന്‍സാറുദ്ധീന്‍ സ്വാഗതവും അബ്ദുല്‍ റഹീം മഹ്‌ളരി നന്ദിയും പറഞ്ഞു.

Latest