Connect with us

National

കൈക്കൂലിക്കേസ്; ഡി ആര്‍ ഐ അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ അറസ്റ്റില്‍

Published

|

Last Updated

ന്യൂഡല്‍ഹി| കൈക്കൂലി കേസില്‍ റവന്യൂ ഇന്റലിജന്‍സിലെ ഡയറക്ടറേറ്റിലെ (ഡി ആര്‍ ഐ) അഡീഷണല്‍ ഡയറക്ടര്‍ ജനറലിനെയും (എ ഡി ജി) ഇടനിലക്കാരനെയും സി ബി ഐ അറസ്റ്റ് ചെയ്തു. പഞ്ചാബിലെ ലുധിയാനയില്‍ എ ഡി ജിയായ ചന്ദര്‍ ശേഖറും ഇടനിലക്കാരനുമാണ് അറസ്റ്റിലായത്. 25 ലക്ഷം കൈക്കൂലി വാങ്ങിയെന്ന കേസിലാണ് ഇവര്‍ പിടിയിലായത്.

സംഭവവുമായി ബന്ധപ്പെട്ട് ന്യൂഡല്‍ഹി, നോയിഡ, ലുധിയാന എന്നിവിടങ്ങളിലെ വകുപ്പ് ഓഫീസുകളിലും സ്ഥാപനങ്ങളിലും മറ്റും സി ബി ഐ പരിശോധന നടത്തിവരികയാണ്.