Connect with us

National

നീതി ആയോഗിന്റെ സുസ്ഥിര വികസന സൂചികയില്‍ കേരളം ഒന്നാമത്

Published

|

Last Updated

ന്യൂഡല്‍ഹി  | നീതി ആയോഗ് പുറത്തുവിട്ട ഏറ്റവും പുതിയ സുസ്ഥിര വികസന സൂചികയനുസരിച്ച് 70 പോയിന്റോടെ കേരളം ഒന്നാമത്. ഹിമാചല്‍ പ്രദേശാണ് രണ്ടാം സ്ഥാനത്ത്. തമിഴ്‌നാടും ആന്ധ്രപ്രദേശും കര്‍ണാടകവുമാണ് തുടര്‍ന്നുള്ള മൂന്ന് സ്ഥാനങ്ങളിലുള്ളത്.

പട്ടിണി ഇല്ലാതാക്കല്‍, ആരോഗ്യം, പൊതുവിദ്യാഭ്യാസം, ലിംഗസമത്വം, ശുദ്ധമായ കുടിവെള്ളം, ശുചീകരണം, സാമ്പത്തിക ഭദ്രത എന്നിവയെ അടിസ്ഥാനമാക്കിയാണ് പട്ടിക തയ്യാറാക്കിയത്.

കേന്ദ്രഭരണ പ്രദേശങ്ങളുടെ പട്ടികയില്‍ ഛണ്ഡീഗഡിനാണ് ഒന്നാം സ്ഥാനം. പുതുച്ചേരി രണ്ടാം സ്ഥാനത്തും ദാദ്ര നഗര്‍ ഹവേലി മൂന്നാമതുമാണ്. പട്ടികയില്‍ ഏറ്റവും താഴെയാണ് ജമ്മു കശ്മീരിന്റെയും ലഡാക്കിന്റെയും സ്ഥാനം.

നീതി ആയോഗ് 16 സുസ്ഥിര വികസന സൂചികകളെ അടിസ്ഥാനമാക്കിയാണ് പട്ടിക തയ്യാറാക്കിയത്. പട്ടികയില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഒഡിഷ, സിക്കിം, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങള്‍ മികച്ച മുന്നേറ്റം ഉണ്ടാക്കി. എന്നാല്‍ ഗുജറാത്തിന്റെ നിലയില്‍ മാറ്റമില്ല. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 14 സംസ്ഥാനങ്ങള്‍ മോശം നിലവാരത്തിലേക്ക് പോയെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

Latest