Connect with us

Gulf

മക്കയില്‍ ഹിജ്‌റ രണ്ടാം നൂറ്റാണ്ടിലെ ഖബര്‍ കണ്ടെത്തി

Published

|

Last Updated

ദമാം | മക്കയില്‍ ഹിജ്‌റ രണ്ടാം നൂറ്റാണ്ടിലെ ഖബര്‍ കണ്ടെത്തിയതായി സഊദി കമ്മീഷന്‍ ഫോര്‍ ടൂറിസം ആന്റ് നാഷണല്‍ ഹെറിറ്റേജ് (എസ്‌സിടിഎച്ച്) വൃത്തങ്ങള്‍. മക്ക മുനിസിപ്പാലിറ്റിയിലെ ചരിത്രപ്രാധാന്യമുള്ള അല്‍ മാള ഖബര്‍സ്ഥാന് ചേര്‍ന്ന് വടക്കുകിഴക്കായി സ്ഥിതിചെയ്യുന്ന സ്ഥലത്ത് പുതിയ സ്മാര്‍ട്ട് പാര്‍ക്കിംഗ് പദ്ധതിയുടെ ഉത്ഖനനത്തിനിടെയാണ് നാല് പുരാതന ഖബറുകള്‍ കണ്ടെത്തിയത്.

മൂന്നു ഖബറുകള്‍ 700 വര്‍ഷത്തിലേറെ പഴക്കമുള്ളതാണെന്നും മക്ക മുനിസിപ്പാലിറ്റി വിശദീകരിച്ചു. കണ്ടെത്തിയവയില്‍ ഒരു ഒരു ഖബര്‍ 1288ല്‍ അന്തരിച്ച ജമാലുദ്ദീന്‍ അല്‍ജിലാനി എന്ന വ്യക്തിയുടേതെന്നാണ് ചരിത്രപരമായി പറയപ്പെടുന്നത്.

കണ്ടെത്തിയ ഖബറുകള്‍ അടുത്ത ഞായറാഴ്ച ഔദ്യോഗികമായി സ്വീകരിക്കുമെന്ന് നാഷണല്‍ ഹെറിറ്റേജ് പറഞ്ഞു.

---- facebook comment plugin here -----

Latest