Connect with us

Ongoing News

രോഹിത്-രാഹുല്‍ വെടിക്കെട്ട്, കുല്‍ദീപിന്റെ ഹാട്രിക്ക്; ഇന്ത്യക്ക് 107 റണ്‍സിന്റെ ഉജ്ജ്വല വിജയം

Published

|

Last Updated

വിശാഖപട്ടണം | വെസ്റ്റിന്‍ഡീസിനെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്ക് 107 റണ്‍സിന്റെ വന്‍ വിജയം. 50 ഓവറും ബാറ്റ് ചെയ്ത ഇന്ത്യ അഞ്ച് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 387 റണ്‍സെന്ന കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയപ്പോള്‍ വിന്‍ഡീസ് 43.3 ഓവറില്‍ 280 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. ഇതോടെ പരമ്പരയില്‍ ഇന്ത്യ ഒപ്പമെത്തി (1-1). ഡിസംബര്‍ 22ന് കട്ടക്കില്‍ നടക്കുന്ന മൂന്നാം ഏകദിനം പരമ്പര വിജയികളെ നിശ്ചയിക്കും.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്കു വേണ്ടി രോഹിത് ശര്‍മയും കെ എല്‍ രാഹുലും ഇന്ത്യക്കായി സെഞ്ച്വറി നേടി. രോഹിത് 138 പന്തില്‍ 159 റണ്‍സ് അടിച്ചുകൂട്ടിയപ്പോള്‍ രാഹുല്‍ 104ല്‍ 102 എടുത്തു. ശ്രേയസ് അയ്യറും (32ല്‍ 53) വെടിക്കെട്ട് പ്രകടനം നടത്തി. ഷെല്‍ഡോണ്‍ കോട്രെല്‍ രണ്ടും കിറോണ്‍ പൊള്ളാഡും കീമോ പോളും ഓരോ വിക്കറ്റ് വീതവും നേടി.
കുല്‍ദീപ് യാദവിന്റെ ഹാട്രിക്കിനും വിശാഖപട്ടണത്തെ ഡോ. വൈ എസ് രാജശേഖര റെഡ്ഢി എ സി എ-വി ഡി സി എ ക്രിക്കറ്റ് സ്‌റ്റേഡിയം സാക്ഷിയായി. രണ്ട് രാജ്യാന്തര ഹാട്രിക്കുകള്‍ സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ താരമാണ് കുല്‍ദീപ്. 78 റണ്‍സെടുത്ത ഷായ് ഹോപ്പ് ആണ് വിന്‍ഡീസിന്റെ ടോപ് സ്‌കോറര്‍.