Connect with us

National

ദേശീയ പൗരത്വ പട്ടികയെ പിന്തുണക്കില്ലെന്ന് നവീന്‍ പട്‌നായിക്

Published

|

Last Updated

ഭുവനേശ്വര്‍: ദേശീയ പൗരത്വ പട്ടികയെ (എന്‍ ആര്‍ സി) പിന്തുണക്കില്ലെന്ന് ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്. എന്നാല്‍, വിദേശികളെയാണ്‌ ബാധിക്കുകയെന്നതിനാല്‍ പൗരത്വ ഭേദഗതി നിയമത്തെ (സി എ ബി) തന്റെ പാര്‍ട്ടി അനുകൂലിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. അഭ്യൂഹങ്ങളില്‍ കുടുങ്ങി അക്രമങ്ങളിലേക്കു പോകരുതെന്നും സമാധാനം നിലനിര്‍ത്തണമെന്നും പട്‌നായിക് ജനങ്ങളോട് അഭ്യര്‍ഥിച്ചു.

പൗരത്വ നിയമ ഭേദഗതി ഇന്ത്യക്കാരെ ബാധിക്കില്ല. അത് വിദേശികളുമായി മാത്രം ബന്ധപ്പെട്ട കാര്യമാണ്. അതേസമയം, എന്‍ ആര്‍ സിയെ പിന്തുണക്കില്ലെന്ന് ബി ജെ ഡി എം പിമാര്‍ ലോക്‌സഭയിലും രാജ്യസഭയിലും വ്യക്തമാക്കിക്കഴിഞ്ഞതാണ്. ഡല്‍ഹിയിലേക്ക് യാത്ര തിരിക്കുന്നതിനിടെ റിപ്പോര്‍ട്ടര്‍മാരോട് സംസാരിക്കവെ അദ്ദേഹം വ്യക്തമാക്കി. ഇരു നിയമങ്ങള്‍ക്കുമെതിരെ തലസ്ഥാനമായ ഭുവനേശ്വറില്‍ പ്രക്ഷോഭകര്‍ നടത്തിയ സമാധാനപരമായ റാലിക്കു പിന്നാലെയാണ് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്.

---- facebook comment plugin here -----

Latest