Connect with us

National

ജാമിയയിലെ പ്രതിഷേധ മുഖം അയ്ഷ റെന്നയുടെ അക്കൗണ്ട് ഫേസ്ബുക്ക് ബ്ലോക്ക് ചെയ്തു

Published

|

Last Updated

ന്യൂഡല്‍ഹി | പൗരത്വ ഭേദഗതി നിയമത്തിനെതിരായ വിദ്യാര്‍ഥി പ്രതിഷേധത്തിന്റെ പ്രതീകമായി മാറിയ മലയാളിയും ജാമിയ മിലിയ ഇസ്ലാമിയ യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥിനിയുമായ അയ്ഷ റെന്നക്കെതിരെ ഫേസ്ബുക്ക്. അയ്ഷ റെന്നയുടെ അക്കൗണ്ട് ഒരു മാസത്തേക്ക് ഫേസ്ബുക്ക് തടഞ്ഞുവെച്ചിരിക്കുകയാണ്. കമ്യൂണിറ്റി സ്റ്റാന്റേര്‍ഡിന് നിരക്കാത്ത പോസ്റ്റുകളുടെ പേരില്‍ ഒരുമാസത്തേക്ക് അക്കൗണ്ട് ഉപയോഗിക്കുന്നതില്‍ വിലക്കുന്നു എന്നാണ് അയ്ഷ റെന്നയ്ക്ക് ലഭിച്ച സന്ദേശം.

ഇത് സംബന്ധിച്ച് അയ്ഷ റെന്ന ട്വിറ്ററില്‍ പോസ്റ്റ ഇട്ടു. സംഘപരിവാര്‍ ഐടി സെല്‍ നടത്തിയ വിദ്വേഷപ്രചാരണത്തിന്റെ ഭാഗമായാണ് ഇത് സംഭവിച്ചത് എന്നാണ് അയ്ഷ റെന്ന ആരോപിക്കുന്നത്. ഈ വിലക്കിലൂടെ ഫേസ്ബുക്ക് ഉപയോഗിക്കാന്‍ കഴിയില്ലെന്നും തന്നെ ട്വിറ്ററില്‍ ഫോളോ ചെയ്യാമെന്നും അയ്ഷ റെന്ന വ്യക്തമാക്കി.