Connect with us

International

യു എസിന്റെ ഇറാൻ ഉപരോധം എതിർത്ത് മലേഷ്യ

Published

|

Last Updated

ദോഹ | ഇറാനെതിരെ അമേരിക്ക ഏർപ്പെടുത്തിയ ഉപരോധം ഐക്യരാഷ്ട്രസഭയുടെ ചട്ടങ്ങളും അന്താരാഷ്ട്ര നിയമങ്ങളും ലംഘിക്കുന്നതാണെന്ന് മലേഷ്യൻ പ്രധാനമന്ത്രി മഹാതിർ മുഹമ്മദ്. ദോഹയിൽ ദോഹ ഫോറത്തിൽ സംസാരിക്കുകയായിരുന്നു മഹാതിർ.

ഇറാനെതിരെ ഏകപക്ഷീയമായി വീണ്ടും ഉപരോധമേർപ്പെടുത്തിയ നടപടിയെ മലേഷ്യ പിന്തുണക്കുന്നില്ലെന്നും ഖത്വർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനി പങ്കെടുത്ത സമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. ഇറാനെതിരായ ഉപരോധം കാരണം മലേഷ്യക്കും മറ്റ് രാജ്യങ്ങൾക്കും വലിയ വിപണി നഷ്ടപ്പെട്ടുവെന്ന് മഹാതിർ പറഞ്ഞു.

2015ലെ ആണവ കരാറിൽ നിന്ന് ഏകപക്ഷീയമായ ശേഷം ഇറാന്റെ എണ്ണ കയറ്റുമതി തടസ്സപ്പെടുത്തി രാജ്യത്തിന്റെ സന്പദ് വ്യവസ്ഥ തകർക്കുക ലക്ഷ്യമിട്ടാണ് ഇറാന് മേൽ യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കഴിഞ്ഞ വർഷം ഉപരോധമേർപ്പെടുത്തിയത്.

എണ്ണ കയറ്റുമതി തടസ്സപ്പെട്ടതോടെ സാന്പത്തിക പ്രതിസന്ധിയിലായ ഇറാൻ ഇന്ധന വില ഉയർത്തിയത് രാജ്യത്ത് വലിയ പ്രക്ഷോഭത്തിന് ഇടവരുത്തിയിരുന്നു. ഈ പ്രതിഷേധം തണുപ്പിക്കാൻ ഒരാഴ്ച മുമ്പ് ഇറാൻ പ്രസിഡന്റ്ഹസൻ റൂഹാനി 39 ബില്യൺ ഡോളറിന്റെ “പ്രതിരോധ” ബജറ്റ് പ്രഖ്യാപിച്ചിരുന്നു.