സിറിയയിലെ വിമത കേന്ദ്രങ്ങളില്‍ വ്യോമാക്രമണം; 20 പേര്‍ കൊല്ലപ്പെട്ടു

Posted on: December 8, 2019 2:22 pm | Last updated: December 8, 2019 at 2:24 pm

ബെയ്‌റൂത്ത്: വടക്കു പടിഞ്ഞാറന്‍ സിറിയയില്‍ സര്‍ക്കാര്‍, റഷ്യന്‍ സേനകള്‍ സംയുക്തമായി നടത്തിയ വ്യോമാക്രമണത്തില്‍ 20 പേര്‍ കൊല്ലപ്പെട്ടു. വിമത കേന്ദ്രത്തിലാണ് ആക്രമണം നടന്നത്. സ്ത്രീകളും കുട്ടികളും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടും.

ഇദ്‌ലിബ് പ്രവിശ്യയിലെ അഞ്ച് ഗ്രാമങ്ങളെ കേന്ദ്രീകരിച്ചായിരുന്നു ആക്രമണം.