കലാലയം സാംസ്‌കാരിക വേദി കവിത രചനാ മത്സരം; സൃഷ്ടികള്‍ ക്ഷണിച്ചു

Posted on: November 22, 2019 10:49 pm | Last updated: November 23, 2019 at 12:25 am

ജിദ്ദ: തിരുനബി (സ) സ്‌നേഹ പൂത്തിങ്കള്‍ എന്ന വിഷയത്തില്‍ കലാലയം സാംസ്‌കാരിക വേദി സൗദി വെസ്റ്റിന് കീഴില്‍ സംഘടിപ്പിക്കുന്ന കവിതാ രചന മത്സരത്തിലേക്ക് സൃഷ്ടികള്‍ ക്ഷണിച്ചു. മലയാളത്തിലുള്ള കവിതാ സമാഹാരമാണ് മത്സരത്തിന് പരിഗണിക്കുക.

[email protected] എന്ന ഇ മെയിലിലോ 0530906512 എന്ന വാട്‌സ് ആപ്പ് നമ്പറിലോ 25.11.2019 നു മുമ്പ് ലഭിക്കുന്ന രീതിയില്‍ സൃഷ്ടികള്‍ അയക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0571938344 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.