Connect with us

National

പുക അലാറം മുഴങ്ങി; ഇന്‍ഡിഗോ വിമാനത്തിന് അടിയന്തര ലാന്‍ഡിംഗ്

Published

|

Last Updated

ചെന്നൈ | 168 യാത്രക്കാരുമായി കോയമ്പത്തൂരില്‍ നിന്ന് പുറപ്പെട്ട ഇന്‍ഡിഗോ വിമാനം ചെന്നൈയില്‍ അടിയന്തിര ലാന്‍ഡിംഗ് നടത്തി. വിമാനത്തിന്റെ കാര്‍ഗോ കമ്പാര്‍ട്ട്‌മെന്റില്‍ നിന്ന് പുക അലാറം മുഴങ്ങിയതിനെ തുടര്‍ന്നായിരുന്നു അടിയന്തര ലാന്‍ഡിംഗ്. എന്നാല്‍ ചെന്നൈയില്‍ നടത്തിയ പരിശോധനയില്‍ സാങ്കേതിക തകരാറാണ് അലാറം മുഴങ്ങാന്‍ ഇടയാക്കിയതെന്ന് കണ്ടെത്തി.

വിമാനം സുരക്ഷിതമായി ലാന്‍ഡിംഗ് നടത്തിയതായും വിമാനത്തിലുണ്ടായിരുന്ന എല്ലാ യാത്രക്കാരും ക്രൂ അംഗങ്ങളും സുരക്ഷിതരാണെന്നും വിമാനത്താവള അധികൃതര്‍ അറിയിച്ചു. പുക അലാറം മുഴങ്ങിയതിനെ തുടര്‍ന്ന് പൈലറ്റ് കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടുകയും അടിയന്തര ലാന്‍ഡിംഗ് ആവശ്യപ്പെടുകയുമായിരുന്നു.

---- facebook comment plugin here -----

Latest