ഡല്‍ഹിയിലും ലക്‌നൗവിലും ഭൂചലനം; പ്രഭവ കേന്ദ്രം നേപ്പാള്‍

Posted on: November 19, 2019 8:26 pm | Last updated: November 20, 2019 at 12:18 pm

ന്യൂഡല്‍ഹി: ഡല്‍ഹിയിലും ലക്‌നൗവിലും നേരിയ തോതില്‍ ഭൂചലനം . നേപ്പാളാണ് ഭൂമി കുലുക്കത്തിന്റെ പ്രഭവകേന്ദ്രം. റിക്ടര്‍ സ്‌കെയിലില്‍ 5.1 രേഖപ്പെടുത്തിയ ഭൂമികുലുക്കമാണ് ഉണ്ടായത്. രാത്രി 7.05 ഓടെയായിരുന്നു സംഭവം.

ലക്‌നൗവില്‍ ഭൂചലനത്തെത്തുടര്‍ന്ന് ഭയചകിതരായ ജനങ്ങള്‍ കെട്ടിടങ്ങളില്‍നിന്നും പുറത്തേക്കോടി. അതേ സമയം നാശനഷ്ടങ്ങളോ ആളപായങ്ങളോ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.