സൗത്ത് സെൻട്രൽ റെയിൽവേയിൽ 4,103 അപ്രന്റിസ്

Posted on: November 19, 2019 2:23 pm | Last updated: November 19, 2019 at 2:23 pm


സൗത്ത് സെൻട്രൽ റെയിൽവേയിൽ വിവിധ ട്രേഡുകളിലായി അപ്രന്റിസ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 4,103 ഒഴിവുകളുണ്ട്. എ സി മെക്കാനിക് (249 ഒഴിവ്), കാർപെന്റർ (16), ഡീസൽ മെക്കാനിക് (640), ഇലക്ട്രിക്കൽ/ ഇലക്ട്രോണിക്‌സ് (18), ഇലക്ട്രീഷ്യൻ (871), ഇലക്ട്രോണിക് മെക്കാനിക് (102), ഫിറ്റർ (1,460), മെഷിനിസ്റ്റ് (74), എം എം ഡബ്ല്യു (24), എം എം ടി എം (12), പെയിന്റർ (40), വെൽഡർ (597) എന്നീ ട്രേഡുകളിലായാണ് ഒഴിവുകൾ.

വിദ്യാഭ്യാസ യോഗ്യത: പത്താം ക്ലാസ്/ തത്തുല്യം അമ്പത് ശതമാനം മാർക്കോടെ പാസ്സായിരിക്കണം (10 +2 രീതി). ബന്ധപ്പെട്ട ട്രേഡിൽ എൻ സി വി ടി/ എസ് സി വി ടി അംഗീകൃത ഐ ടി ഐ സർട്ടിഫിക്കറ്റ്. 2019 നവംബർ ഒമ്പതിന് മുമ്പ് യോഗ്യത നേടിയിരിക്കണം.
പ്രായം 15- 24. എസ് സി, എസ് ടി വിഭാഗക്കാർക്ക് അഞ്ചും ഒ ബി സിക്കാർക്ക് മൂന്നും വർഷം ഉയർന്ന പ്രായപരിധിയിൽ ഇളവ് അനുവദിക്കും. ഭിന്നശേഷിക്കാർക്കും വിമുക്ത ഭടന്മാർക്കും നിയമാനുസൃത ഇളവ് ലഭിക്കും.

ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. നൂറ് രൂപയാണ് അപേക്ഷാ ഫീസ്. എസ് സി, എസ് ടി വിഭാഗക്കാരും വനിതകളും ഭിന്നശേഷിക്കാരും ഫീസ് അടക്കേണ്ടതില്ല. അപേക്ഷയോടൊപ്പം പാസ്‌പോർട്ട് ഫോട്ടോ, ഒപ്പ്, പ്രായം, യോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്യണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ എട്ട്. വിശദമായ വിജ്ഞാപനത്തിന് https://scr.indianrailways.gov.in സന്ദർശിക്കുക.