യുഎപിഎ കേസ് : താഹയുടെ വീട്ടില്‍ പന്ന്യന്‍ രവീന്ദ്രനെത്തി

Posted on: November 4, 2019 7:04 pm | Last updated: November 4, 2019 at 8:52 pm

കോഴിക്കോട്: പന്തീരാങ്കാവില്‍ നിന്ന് മാവോയിസ്റ്റ് ബന്ധം ആരോപിച്ച് പോലീസ് അറസ്റ്റ് ചെയ്ത താഹയുടെ വീട്ടില്‍ സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രനെത്തി. താഹയെയും അറസ്റ്റിലായ മറ്റൊരു യുവാവായ അലനെയും പോലീസ് മനപൂര്‍വ്വം മാവോയിസ്റ്റുകളായി ചിത്രീകരിക്കുന്നുവെന്ന് ഇവിടെ തന്നെ കണ്ട മാധ്യമങ്ങളോട് പന്ന്യന്‍ പറഞ്ഞു.

യുവാക്കള്‍ക്ക് എതിരെ യുഎ പി എ ചുമത്തിയതില്‍ പോലീസ് സമാധാനം പറയണമെന്നും പന്ന്യന്‍ പറഞ്ഞു. യുവാക്കള്‍ക്ക് നേരെ ചുമത്തിയ യുഎപിഎ നിലനില്‍ക്കില്ലെന്നും നിലനില്‍ക്കാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. പഴയ കാല പോലീസിന്റെ ശാപം ഇതു വരെ മാറിയിട്ടില്ലെന്നും പന്ന്യന്‍ രവീന്ദ്രന്‍ കുറ്റപ്പെടുത്തി.