Connect with us

Kerala

മാവോയിസ്റ്റ് ലഘുലേഖ കൈവശം വച്ചതിന് പ്രവര്‍ത്തകരുടെ അറസ്റ്റ്: നടപടിക്കെതിരെ സി പി എം പ്രമേയം

Published

|

Last Updated

കോഴിക്കോട്: അട്ടപ്പാടിയിലെ മാവോയിസ്റ്റ് വേട്ടയുമായി ബന്ധപ്പെട്ട ലഘുലേഖ കൈവശം വച്ചതിന് സി പി എം പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത പോലീസ് നടപടിക്കെതിരെ പാര്‍ട്ടി പ്രമേയം പാസാക്കി. ലഘുലേഖയോ നോട്ടീസോ കൈവശം വക്കുന്നതിനെതിരെ യു എ പി എ ചുമത്താനാകില്ലെന്ന് പ്രമേയത്തില്‍ പറഞ്ഞു. ജനാധിപത്യ അവകാശങ്ങള്‍ ലംഘിക്കുന്ന രീതിയിലുള്ള നടപടി പിന്‍വലിക്കണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സി പി എം കോഴിക്കോട് സൗത്ത് ഏരിയാ കമ്മിറ്റിയാണ് പ്രമേയം പാസാക്കിയത്.

എസ് എഫ് ഐ സൗത്ത് ഏരിയാ കമ്മിറ്റി അംഗമായിരുന്ന തിരുവണ്ണൂര്‍ സ്വദേശി അലന്‍ ശുഹൈബ് (19), പന്തീരാങ്കാവ് സ്വദേശി ത്വാഹ ഫൈസല്‍ (25) എന്നിവരെയാണ് പന്തീരാങ്കാവ് പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്ന് മാവോവാദി വേട്ടക്കെതിരെ ജനങ്ങള്‍ രംഗത്തിറങ്ങുക എന്ന് ആഹ്വാനം ചെയ്യുന്ന നോട്ടീസ് പിടിച്ചെടുത്തിരുന്നു.