Connect with us

Kerala

വാളയാര്‍: മന്ത്രി എ കെ ബാലനു നേരെ കെ എസ് യു കരിങ്കൊടി വീശി, സംഘര്‍ഷത്തിനിടെ വഴിയാത്രക്കാരിക്ക് പരുക്ക്

Published

|

Last Updated

തിരുവനന്തപുരം: വാളയാര്‍ സംഭവത്തില്‍ പ്രതിഷേധിച്ച് പട്ടികജാതി പട്ടിക വര്‍ഗ വകുപ്പു മന്ത്രി എ കെ ബാലനെ കെ എസ് യു പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു. രാവിലെ ഒമ്പതു മണിയോടടുത്ത് തിരുവനന്തപുരം നഗരസഭാ മന്ദിരത്തിന് മുന്‍വശത്തെ റോഡില്‍ വച്ചാണ് നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പോവുകയായിരുന്ന മന്ത്രിക്കെതിരെ കരിങ്കൊടി വീശിയത്.

അഞ്ചു പേരാണ് കെ എസ് യു സംഘത്തിലുണ്ടായിരുന്നത്. ഇവരില്‍ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു. രണ്ട് പ്രവര്‍ത്തകര്‍ ഓടി രക്ഷപ്പെട്ടു. പ്രതിഷേധത്തിനിടെ, വഴിയാത്രക്കാരിക്ക് പരുക്കേറ്റു. സംഘര്‍ഷത്തിനിടയില്‍ പെട്ട നിലത്തുവീണ് ഇവരുടെ കൈയൊടിഞ്ഞിട്ടുണ്ട്.