ഹാമര്‍ തലയില്‍ വീണ് വിദ്യാര്‍ഥിയുടെ മരണം: സംഘാടകര്‍ക്കെതിരെ പരാതിയുമായി കുടുംബം

Posted on: October 27, 2019 10:08 am | Last updated: October 27, 2019 at 1:42 pm

കോട്ടയം: സംസ്ഥാന ജൂനിയര്‍ അത്‌ലറ്റിക് മീറ്റിനിടെ ഹാമര്‍ തലയില്‍ പതിച്ച് വിദ്യാര്‍ഥിയായ അഫീല്‍ മരിച്ച സംഭവത്തില്‍ സംഘാടകര്‍ക്കെതിരെ ആരോപണവുമായി കുട്ടിയുടെ മാതാപിതാക്കള്‍. സംഘാടകര്‍ ആവശ്യപ്പെട്ടതു കൊണ്ടാണ് അഫീല്‍ വളണ്ടിയറായി മത്സരങ്ങള്‍ നടക്കുന്ന പാലാ സിന്തറ്റിക് സ്റ്റേഡിയത്തിലേക്കു പോയത്. സ്വന്തം ഇഷ്ടപ്രകാരമാണ് അഫീല്‍ പോയതെന്ന സംഘാടകരുടെ വാദം തെറ്റാണ്.

അപകടമുണ്ടായതിന്റെ പൂര്‍ണ ഉത്തരവാദിത്തം സംഘാടകര്‍ക്കാണ്. അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും പരാതി നല്‍കുമെന്നും മാതാപിതാക്കള്‍ പറഞ്ഞു.